ചാരക്കണ്ണുള്ള തീക്കനല്‍! ക്ലാരയ്ക്കു പകരം മാതാഹരി…
ഡച്ച് വ്യാപാര കപ്പലായ ഹോളണ്ടിയയിൽ അവൾ ഒരു സീറ്റ് തരപ്പെടുത്തി. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുക എന്ന പ്രതീക്ഷയോടെ ഇരുന്ന മാതാഹരി ഒരു വാർത്ത കേട്ടു നടുങ്ങി. യുദ്ധം മുറുകുന്നു, നിയന്ത്രണങ്ങൾ കർശനമാക്കുന്നു. അവൾ യാത്ര ചെയ്യാനൊരുങ്ങിയ കപ്പൽ ഇംഗ്ലണ്ടിൽ പിടിച്ചിട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്ര ചെയ്യാനാവില്ല. തീരത്തടുപ്പിച്ച കപ്പലിലേക്കു ബ്രിട്ടീഷ് അധികാരികൾ ഇരച്ചുകയറി. അവരുടെ ബൂട്ടിന്റെ ശബ്ദവും നിർദേശങ്ങളും തിരയേക്കാൾ ഉച്ചത്തിൽ കപ്പിലിനുള്ളിൽ മുഴങ്ങി. ചാരവനിതയെ തേടി അവർ കപ്പലിലുണ്ടായിരുന്ന ചരക്കുകൾ തുറന്നു പരിശോധിക്കുകയും യാത്രക്കാരുടെ അടുത്തുവന്നു വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സ്പെയിൻകാരിയായ ഒരു ചാരവനിതയെ ലക്ഷ്യമിട്ടായിരുന്നു ഇംഗ്ലീഷ് സംഘത്തിന്റെ പരിശോധന. സ്പെയിൻകാരി ക്ലാരാ ബെനെഡിക്സ് കപ്പലിലുണ്ടോയെന്ന് അവർ അരിച്ചുപെറുക്കി തെരഞ്ഞു. ഫ്ലെമെംഗോ നർത്തകിയാണെന്നും സ്പെയിൻ പൗരയാണെന്നുമാണ് ക്ലാര അവകാശപ്പെട്ടിരുന്നതെങ്കിലും അവർ ജർമനിയുടെ ചാരവനിതയായിരുന്നു. ക്ലാരയ്ക്കായി കപ്പലിൽ നടത്തിയ തെരച്ചിൽ ഒടുവിൽ മാതാഹരിയിൽ വന്നു നിന്നു. … Continue reading ചാരക്കണ്ണുള്ള തീക്കനല്‍! ക്ലാരയ്ക്കു പകരം മാതാഹരി…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed