യു​വാ​വി​ന്‍റെ ചി​കി​ത്സ​ക്കാ​യി കാ​രുണ്യ​യാ​ത്ര  നടത്തി മാ​താ ബസ് ജീവനക്കാർ മാതൃകയാകുന്നു

വ​ട​ക്ക​ഞ്ചേ​രി:​ര​ണ്ട് കി​ഡ്നി​യും ത​ക​രാ​റി​ലാ​യി തു​ട​ർ ചി​കി​ത്സ​ക​ൾ​ക്ക് പ​ണ​മി​ല്ലാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ്ര​ധാ​നി സ്വ​ദേ​ശി സ​ന്ദീ​പി​ന്‍റെ ചി​കി​ത്സ​ക്കാ​യി പ​ണം സ്വ​രൂ​പി​ക്കാ​ൻ ത​ച്ച​ന​ടി വ​ട​ക്ക​ഞ്ചേ​രി മം​ഗ​ലം​ഡാം പൊ​ൻ​ക​ണ്ടം റൂ​ട്ടി​ൽ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന മാ​താ ബ​സി​ന്‍റെ കാ​രു​ണ്യ യാ​ത്ര ആ​രം​ഭി​ച്ചു.​

ഇ​ന്ന് രാ​വി​ലെ ത​ച്ച​ന​ടി​യി​ൽ പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ള്ളി​യോ​ട് മി​ച്ചാ​രം​ക്കോ​ട് സൗ​ഹൃ​ദ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​രു​ണ്യ യാ​ത്ര സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.​ബ​സി​ൽ നി​ന്നും ഇ​ന്ന് കി​ട്ടു​ന്ന ക​ള​ക്ഷ​ൻ മു​ഴു​വ​ൻ സ​ന്ദീ​പി​ന്‍റെ ചി​കി​ത്സാ ചെ​ല​വി​ലേ​ക്കാ​യി കൈ​മാ​റും. ബ​സ് റൂ​ട്ടി​ലെ പ്ര​ധാ​ന ക​വ​ല​ക​ളി​ൽ സം​ഭാ​വ​ന ബോ​ക്സു​ക​ളും വെ​ച്ചി​ട്ടു​ണ്ട്.

വൈ​കീ​ട്ട് ഇ​തി​ൽ നി​ന്നു​ള്ള പ​ണ​വും സ്വ​രൂ​പി​ച്ച് സ​ന്ദീ​പ് ചി​കി​ത്സാ നി​ധി​യി​ലേ​ക്ക് ന​ൽ​കു​മെ​ന്ന് സൗ​ഹൃ​ദ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സ​ന്ദീ​പ് ജ​ന​സ​ഹാ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ണ സ്വ​രൂ​പ​ണ​വും ഒ​പ്പം ന​ട​ക്കു​ന്നു​ണ്ട്.

Related posts