തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെ വിമര്‍ശിക്കുന്ന ബാനര്‍ കെട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരേ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് കേസ്. രണ്ടു യുവാക്കൾക്കെതിരെയാണ് കേസെടുത്തത്.
ജനുവരി 29ന് ബാലരാമപുത്ത് ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ് നടന്ന സ്ഥലത്തിന് സമീപമാണ് ഒരു സംഘം യുവാക്കള്‍ ബാനര്‍ കെട്ടാന്‍ ശ്രമിച്ചത്.’ഗുജറാത്തല്ല ഇത് കേരളമാണ്, ഷൂ നക്കരുത്’ എന്ന തലക്കെട്ടിലുള്ള ബാനര്‍ കെട്ടാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടയുകയും ചെയ്തു.
ബാനർ കെട്ടാതിരുന്നിട്ടും പോലിസ് കേസെടുക്കുകയായിരുന്നു. ബാലരാമപുരം ലക്ഷം വീട്ടില്‍ ഷെമീര്‍, ഐത്തിയൂര്‍ ഫാത്തിമ മന്‍സിലില്‍ സിയാദ് എന്നിവരെയാണ് ബാലരാമപുരം പോലിസ് അറസ്റ്റ് ചെയ്തത്.