മ​ത്താ​യി​യു​ടെ മ​ര​ണം: കേ​സ് ഡ​യ​റി സി​ബി​ഐക്കു കൈ​മാ​റി; മൃതദേഹം മറവു ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ചാലപ്പള്ളി സ്വദേശി ഹൈക്കോടതിയിൽ


പ​ത്ത​നം​തി​ട്ട: ചി​റ്റാ​റി​ലെ യു​വ​ക​ര്‍​ഷ​ക​ന്‍ പി.​പി. മ​ത്താ​യി വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത സി​ബി​ഐ സം​ഘ​ത്തി​നു കേ​സ് ഡ​യ​റി കൈ​മാ​റി.

കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ന്ന ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗ​ത്തി​ല്‍​സ നി​ന്നു്ള്ള കേ​സ് ഡ​യ​റി തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ ഓ​ഫീ​സി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി മു​മ്പാ​കെ എ​ത്തി​യി​ട്ടു​ള്ള ഹ​ര്‍​ജി ഇ​ന്ന് ചീ​ഫ് ജ​സ്റ്റീ​സിന്‍റെ ബ​ഞ്ച് പ​രി​ഗ​ണി​ക്കു​ം.

കേ​സ് സി​ബി​ഐ​ക്കു വി​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു മ​റ​ച്ചു​വ​ച്ചാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്ന് മ​രി​ച്ച മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബാ​മോ​ള്‍ പ​റ​ഞ്ഞു. മൃ​ത​ദേ​ഹം റീ ​പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യം സി​ബി​ഐ മു​മ്പാ​കെ കു​ടും​ബം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഏ​താ​നും ദി​വ​സം കൂ​ടി സി​ബി​ഐ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തി​നാ​ലാ​ണ് മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യാ​ത്ത​തെ​ന്നും കു​ടും​ബം ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ ജൂ​ലൈ 28നു ​മ​രി​ച്ച മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം ഇ​ത്ര​യും ദി​വ​സ​മാ​യി​ട്ടും മ​റ​വു ചെ​യ്യാ​ത്ത​ത് സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​മെ​ന്നും സ​സ്‌​കാ​രം ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ല്ല​പ്പ​ള്ളി ചാ​ലാ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ കെ. ​പ്ര​വീ​ണ്‍ കു​മാ​റാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ട്ടു​ള്ള​ത്.

Related posts

Leave a Comment