
പത്തനംതിട്ട: ചിറ്റാര് കുടപ്പനയില് കര്ഷകനായ പി.പി. മത്തായി (പൊന്നു 41) കസ്റ്റഡിയില് മരിച്ച സംഭവത്തില് വനപാലകര് നല്കിയ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചില്ല.
ചിറ്റാറിലെ വനപാലകരായ എ.കെ. പ്രദീപ് കുമാര്, ടി. അനില് കുമാര്, എന്. സന്തോഷ്, ഇ.വി. പ്രദീപ് കുമാര്, താത്കാലിക ഡ്രൈവര് പ്രതിന് എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്.
കേസില് ആവശ്യമെങ്കില് ഇവരെ നോട്ടീസ് നല്കി അറസ്റ്റ് ചെയ്യുന്നതിനു തടസമില്ലെന്ന് ഹര്ജി തീര്പ്പാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായിട്ടുണ്ട്.
ഇവരുടെ ജാമ്യാപേക്ഷയെ കേസന്വേഷിക്കുന്ന സിബിഐ കോടതിയില് എതിര്ത്തിരുന്നു. കഴിഞ്ഞ ജൂലൈ 28നാണ് മത്തായി വനപാലകരുടെ കസ്റ്റഡിയില് മരിച്ചത്.