പത്തനംതിട്ട: പത്തനംതിട്ടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റില്‍ വീണു മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിക്കാന്‍ അനുവധിക്കില്ലെന്ന് ബന്ധുക്കള്‍.
ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുത്തെങ്കില്‍ മാത്രമേ മത്തായിയുടെ മൃതദേഹം സംസ്കരിക്കു എന്ന നിലപാടിലാണ് മത്തായിയുടെ ബന്ധുക്കള്‍.
മത്തായി മുങ്ങി മരിച്ചുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.