ആലുവ: വിദേശത്ത് ഇസ്ലാംമതം സ്വീകരിച്ച ഭർത്താവ് വധഭീഷണയുയർത്തി ഭാര്യയേയും മൂന്ന് പെൺമക്കളേയും മതം മാറ്റാൻ ശ്രമിച്ച കേസിന്റെ അന്വേഷണം ആലുവ ഡിവൈഎസ്പി ജി. വേണുവിന് കൈമാറിയതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ കേസ് വളരെ ഗൗരവമുള്ള കേസാണെന്ന് ബോധ്യമായതിനാലാണ് അന്വേഷണം ഡിവൈഎസ്പിക്ക് കൈമാറുന്നതെന്ന് എസ്പി പറഞ്ഞു. ഇന്നലെയും വനിതാ പോലീസിന്റെ സാന്നിദ്ധ്യത്തിൽ വീട്ടിലെത്തി യുവതിയുടെയും അയൽവാസികളുടെയും മൊഴിയെടുത്തു.
ഹിന്ദുമത വിശ്വാസിയായി മാത്രമെ ജീവിക്കൂവെന്ന് ചാലയ്ക്കൽ പാലത്തിങ്കൽ വീട്ടിൽ റൈന നിലപാട് സ്വീകരിച്ചതിനെത്തുടർന്ന് പ്രതി സുലൈമാൻ എന്ന സുശീലൻ യുവതിയെയും മക്കളെയും വാക്കത്തിക്ക് വെട്ടാൻ ശ്രമിച്ചതിന്റെ ദൃക്സാക്ഷികളായ അയൽവാസികളിൽ നിന്നുമാണ് മൊഴിയെടുത്തത്.