തിരുവല്ല: സാമൂഹിക മാധ്യമങ്ങളിലൂടെ മതത്തെ അവഹേളിച്ചുവെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല കാട്ടൂക്കര കല്ലൂർ പുത്തൻപുരയ്ക്കൽ ഏബ്രഹാം ജോൺ മോനി (43) യാണ് അറസ്റ്റിലായത്. മതത്തെയും വിശ്വാസത്തെയും അവഹേളിച്ച് ഫേസ്ബുക്കിൽ നിരന്തരമായി പോസ്റ്റുകൾ ഇടുന്നുവെന്ന് കാട്ടി മുത്തൂർ മുസ്ലിം ജമാ അത്ത് അടക്കം അഞ്ച് മഹല്ല് കമ്മിറ്റികൾ തിരുവല്ല പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ ഏബ്രഹാം ജോണിനെ അറസ്റ്റ് ചെയ്തത്.
ഐപിസി 153 എ , 120 ( o ) വകുപ്പുകൾ പ്രകാരം മതസ്പർഥ വളർത്തും വിധമുള്ള വാർത്തകൾ പ്രചരിപ്പിക്കുക, സാമൂഹിക മാധ്യമങ്ങളിലൂടെ ദൈവങ്ങളെയും മത വിശ്വാസത്തെയും അവഹേളിക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.