ആറ്റിങ്ങൽ: മകളുടെ ഫോട്ടോ ഉപയോഗിച്ച് കാൻസർ രോഗിയും അനാഥയുമാണന്ന് സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിച്ച് യുവാവിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു.
വർക്കല താഴേവെട്ടൂർ ചിറ്റിലക്കാട്ട് റാഷിദ, ഭർത്താവ് ബൈജു നസീർ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
അരീക്കോട് സ്വദേശിയായ യുവാവിൽനിന്നാണ് പണം തട്ടിയെടുത്തത്.
റാഷിദ അവരുടെ മകളുടെ ഫോട്ടോ സോഷ്യൽ മീഡിയായിലൂടെ പ്രചരിപ്പിച്ച് താൻ അനാധയാണന്നും കാൻസർ രോഗിയാണന്നും ഉപ്പ ഉപേക്ഷിച്ച് പോയന്നും എറണാകുളത്ത് അനാഥാലയത്തിലാണ് താമസിക്കുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവാവ് ഒരു വർഷത്തിനിടെ പതിനൊന്ന് ലക്ഷം രൂപ അക്കൗണ്ടിലേക്ക് നൽകി വീണ്ടും പണം ആവശ്യപ്പെട്ടതോടെ സംശയം തോന്നി അന്വേഷിച്ച് ചെന്നപ്പോഴാണ് തട്ടിപ്പ് മനസിലായത് .
ഇവർ പലരെയും ഇതേ നിലയിൽ പറ്റിച്ചതായും ആർഭാട ജീവിതത്തിനാണ് പണം ഉപയോഗിച്ചതെന്നുംഅരീക്കോട് പോലീസ് പറഞ്ഞു.
എസ്പി സുജിത് ദാസിന്റെയും,ഡിവൈഎസ്പി അഷറഫിന്റെയും നിർദ്ദേശത്തിൽ എസ്ഐ അഹമ്മദ് ,എഎസ്ഐ രാജശേഖരൻ ,വനിതാ കോൺസ്റ്റബിൾ അനില എന്നിവരാണ് വർക്കലയിലെത്തി പ്രതികളെ അറസ്റ്റു ചെയ്തത് .