ഗാന്ധിനഗർ: കോതമംഗലം സ്വദേശി അഫ്സലി(20)ന് നട്ടെല്ലിനുള്ളിൽ സുഷുമ്ന നാഡിയിൽ വളർന്ന ക്യാപില്ലറി ഹിമാൻജിയോമ ഓഫ് കൊണസ് മെഡുല്ലരിസ് എന്ന ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു ജീവൻ തിരിച്ചുപിടിച്ചു.
കോട്ടയം തെള്ളകം മാതാ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗത്തിലായിരുന്നു ശസ്ത്രക്രിയ.
ലോകത്താകമാനം 103 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അത്യപൂർവമായ ഒരു ട്യുമറാണിത്. ഇരു കാലുകളിലേക്കും അസഹ്യമായ വേദനയും മരവിപ്പും മൂലം കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു രോഗി.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ശസ്ത്രക്രിയയെ തുടർന്ന് പൂർണ സുഖം പ്രാപിച്ചതായി ന്യൂറോ സർജൻ ഡോ. അനീസ് മുസ്തഫ അറിയിച്ചു.
ഇദ്ദേഹത്തോടൊപ്പം അനസ്തേഷ്യയോളജിസ്റ്റ് ഡോ. സീന ചെറിയാൻ, പതോളജിസ്റ്റ് ഡോ. സിൽവിയ സിറിയക് എന്നിവർ ചേർന്നാണ് അഫ്സലിനെ ചികിത്സിച്ചത്.