പുളിക്കീഴ്: പ്രളയത്തോടെ നാശംനേരിട്ട കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി മാത്യു ടി. തോമസ്. പത്തനംതിട്ട ജില്ലാ ഐസിഎആര്‍ – കൃഷി വിജ്ഞാന കേന്ദ്രം, സംസ്ഥാന കൃഷി വകുപ്പ്, ആത്മ, കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗം എന്നിവയുടെ നേതൃത്തില്‍ പുളിക്കീഴില്‍ നടന്ന കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖം പരിപടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പച്ചക്കറി, പാല് എന്നിവയുടെ ഉത്പാദനം സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും, കര്‍ഷകര്‍ നിരാശരാകതെ കൃഷി മുന്നോട്ടുകൊണ്ടുപോകണമെന്നും മന്ത്രി പറഞ്ഞു.പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന് കുര്യന് അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്, ബ്ലാക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ചെറിയാന്, അംഗങ്ങളായ സാറാമ്മ പൗലോസ്, ബിനില്‍ കുമാര്‍, എം.ബി. നൈനാന്, അംബികാ മോഹന്‍, അന്നമ്മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.പ്രളയ ബാധിത പ്രദേശങ്ങളില്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികള്‍, കീടരോഗ നിയന്ത്രണം, മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗം എന്നിവയെ സംബന്ധിച്ച് കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്കി.
മൃഗങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍, പാല് ഉത്പാദനത്തിലെ കുറവ് എന്നിവയ്ക്കുള്ള പരിഹാരമാർഗങ്ങളും നിര്‍ദ്ദേശിക്കപ്പെട്ടു.ആത്മ പ്രോജക്ട് ഡയറക്ടര്‍ സുജ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന കര്‍ഷക ശാസ്ത്രജ്ഞ മുഖാമുഖത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിലെ അസോസിയറ്റ് പ്രഫസര്‍ ഡോ. എം. സുരേന്ദ്രന്, ആത്മ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. വിനോജ് മാമ്മന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ജോയ്സി കെ. കോശി, ഷീബ, കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്റ്റ് മാറ്റര്‍ സ്പെഷലിസ്റ്റുമാരായ വിനോദ് മാത്യു, അലക്സ് ജോണ്‍, ഡോ. സെന്‍സി മാത്യു, ഡോ. റിന്‍സി കെ. ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി.