തിരുവനന്തപുരം: മന്ത്രി മാത്യു ടി. തോമസിനെതിരെ ജെഡിഎസിൽ കലാപം. മാത്യു ടി. തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
മൂന്ന് വർഷത്തിനുശേഷം മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിയണമെന്ന് ധാരണയുണ്ടായിരുന്നതായും സൂചനകളുണ്ട്. ജൂലൈ 13ന് തുടങ്ങുന്ന ജെഡിഎസ് സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയാകുമെന്നാണ് വിവരം.