പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊച്ചിയിലെ മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്കൂളില്‍ കുമ്പളങ്ങിയുടെ സംഘം ഓഡിഷന് നടത്താനെത്തിയത്. എല്ലാവരും പോവുന്നു.
എന്നാല്‍ വെറുതെ ഒന്ന് പോയേക്കാമെന്ന് തോന്നി. അഭിനയത്തില്‍ മുന്‍ പരിചയമില്ല. കുടുംബത്തില്‍ ആരും സിനിമയിലില്ല.
ആദ്യം നടത്തിയ ലുക്ക് ടെസ്റ്റില്‍ സെലക്ട് ചെയ്തു.എന്നിട്ടും അതത്രെ ഗൗരവത്തിലൊന്നും എടുത്തില്ല. പിന്നെയും രണ്ടു ഓഡിഷനുകള്‍ ഉണ്ടായി. അതിലും സെലക്ടായി.
പേടിയോ ടെന്‍ഷനോ ഒന്നും തോന്നിയില്ല.ചിത്രീകരണത്തിന് മുന്‍പ് ആറുമാസത്തോളം കുമ്പളങ്ങി ടീമിനൊപ്പം കൂടി.
അങ്ങനെയാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ഭാഗമാവുന്നത്. കുമ്പളങ്ങി റിലീസായത്തിന് ശേഷമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് വേണ്ടി നിര്‍മാതാവും സംവിധായകനും ക്ഷണിക്കുന്നത്.
-മാത്യു തോമസ്