എലിക്കുളം: കോവിഡ് കാലത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുകയാണ് പഞ്ചായത്തംഗം.
എലിക്കുളം പഞ്ചായത്തിലെ നാലാം വാർഡംഗവും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ മാത്യൂസ് പെരുമനങ്ങാടനാണ് തന്റെ വാർഡിലെ ഒരു കുടുംബത്തിലെ കൊച്ചുകുഞ്ഞ് ഒഴികെ എല്ലാവരും കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്പോൾ അവരുടെ കാലിത്തൊഴുത്തിൽ എത്തി നാൽക്കാലിയുടെ തീറ്റയും വെള്ളവും നല്കുന്നത്.
രണ്ടു ദിവസമായി പശുവിനു വെള്ളവും തീറ്റയുമില്ലെന്ന വിവരമറിഞ്ഞതോടെയാണ് മാത്യൂസ് പശുത്തൊഴുത്തിലേക്ക് എത്തിയത്. എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ച് അയൽവാസികളായ കുറ്റിക്കാട് പവിത്രൻ,
തണ്ണിക്കോട്ട് ജോമോൻ എന്നിവരുടെ സഹായത്തോടെ പശുവിന് വെള്ളവും പുല്ലും കൊടുക്കുകയായിരുന്നു ഇദ്ദേഹം. തുടർന്നുള്ള ദിവസങ്ങളിലും കൃത്യമായ ഇടവേളകളിൽ നാൽക്കാലികൾക്കു ഭക്ഷണവും വെള്ളവും നല്കുമെന്ന് ഉറപ്പു നല്കിയാണ് മാത്യൂസ് മടങ്ങുന്നത്.