കോട്ടയം: മത്തി(ചാള) റിക്കാര്‍ഡ് കുറിച്ചു. രണ്ടു ദിവസമായി കിലോ വില 320-340. ട്രോളിംഗ് നിരോധനത്തെത്തുടർന്നു ള്ള ലഭ്യതക്കുറവാണ് മീന്‍വില കുത്തനെ ഉയര്‍ത്തിയത്. ചൂണ്ടക്കാരും വലക്കാരും എത്തിക്കുന്ന മീനാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ എത്തുന്നത്.
വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും മത്തി വൈകാതെ എത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മറ്റിനം മീനുകള്‍ക്കും വില ഏറെ വര്‍ധിച്ചു. മോത-580, തള-400, കേര-480, ഉഴുവല്‍-200, ചെമ്പല്ലി- 240, കിളി-260, അയല-320 എന്നിങ്ങനെയാണ് ഇന്നലെ വില.
ട്രോളിംഗ് നിരോ ധനം കഴിയാതെ മീന്‍വിലയില്‍ കുറവു വരില്ല. മീന്‍വില വര്‍ധിച്ചതോടെ ഹോട്ടലുകളിൽ സ്പെഷല്‍ ഊണിന് നിരക്കുകൂട്ടി.ഇറച്ചിവിലയും സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നില്ല.
പോത്തിറച്ചി 430, പന്നി-380-400, കോഴി- 170 എന്ന നിരക്കിലാണ്. ഇറച്ചിയുടെ വില നിയന്ത്രിക്കാന്‍ തദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്. കേരളത്തില്‍ മാംസവില ഏറ്റവും കൂടുതലുള്ളത് കോട്ടയം ജില്ലയിലാണ്.
ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥയാണ് മാംസത്തിന് ഓരോ പഞ്ചായത്തിലും ഓരോ നിരക്ക് വരാന്‍ കാരണമായിരിക്കുന്നത്.