രാത്രി മതിൽ ചാടിക്കടന്ന് അവരെത്തി, രാവിലെ നോക്കിയപ്പോൾ വീട്ടുകാർ ഞെട്ടി; പിന്നെ ഞെട്ടിക്കുന്ന ആ സത്യം അവർ തിരിച്ചറിഞ്ഞു

ഗാ​ന്ധി​ന​ഗ​ർ: വീ​ട്ടു​മു​റ്റ​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന ബു​ള്ള​റ്റ് മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. കു​ട​മാ​ളൂ​ർ വാ​സു​ദേ​വ​പു​രം ക്ഷേ​ത്ര​ത്തി​നു സ​മീ​പം കു​മ്മ​ണ്ണൂ​ർ ന​ന്ദ​കു​മാ​റി​ന്‍റെ ബു​ള്ള​റ്റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മോ​ഷ​ണം പോ​യ​ത്.

രാ​ത്രി 12 വ​രെ വീ​ട്ടി​ൽ ആ​ളു​ക​ൾ ഉ​റ​ങ്ങി​യി​രു​ന്നി​ല്ല. ഇ​തി​നു​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. വീ​ടി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ വീ​ട്ടു​മു​റ്റ​ത്തു സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന ബു​ള്ള​റ്റാ​ണ് മോ​ഷ്ടി​ച്ച​ത്.

താ​ക്കോ​ലും ഹെ​ൽ​മ​റ്റും ബു​ള്ള​റ്റി​ൽ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​മ ഇ​ത് എ​ടു​ത്തു വ​യ്ക്കാ​ൻ മ​റ​ന്നി​രു​ന്നു. അ​തോ​ടൊ​പ്പം മ​റ്റൊ​രു ബൈ​ക്ക് മോ​ഷ്ടാ​ക്ക​ൾ മ​തി​ലി​നു വെ​ളി​യി​ൽ കൊ​ണ്ടു​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തും മോ​ഷ്ടി​ച്ചു കൊ​ണ്ടു​വ​ന്ന​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

വാ​സു​ദേ​വ​പു​രം ക്ഷേ​ത്ര​ത്തി​നു ചു​റ്റു​മു​ള്ള വ​ഴി​ക​ളി​ൽ പൊ​തു​വെ ജ​ന​സ​ഞ്ചാ​രം കു​റ​വാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് മാ​ഫി​യ​ക​ളും മോ​ഷ്ടാ​ക്ക​ളും വി​ല​സു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ള​ല്ലാ​ത്ത നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് പ​ക​ൽ സ​മ​യ​ത്തു പോ​ലും ഇ​വി​ടെ ക​റ​ങ്ങി ന​ട​ക്കു​ന്ന​ത്.

ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നു കാ​ൽ​ന​ട​യാ​യി പോ​യ വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ്ണ​മാ​ല പൊ​ട്ടി​ച്ചു മോ​ഷ്ടാ​വ് ക​ട​ന്നു ക​ള​ഞ്ഞ സം​ഭ​വം പ്ര​ദേ​ശ​ത്തുണ്ടാ​യി​ട്ടു​ണ്ട്. കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment