തിരുവല്ല: ഏറെ നാളിന് ശേഷമാണ് കുറ്റപ്പുഴ പാലത്തിന്റെ കൈവരി പെയിന്റ് അടിച്ച് മനോഹരമാക്കിയത്. എന്നാല്‍ പിറ്റേ ദിവസം പാലം കണ്ടവര്‍ക്ക് അമര്‍ഷവും രോഷവും അടക്കാനായില്ല. പാലത്തിന്റെ കൈവരിയില്‍ മുറുക്കാന്‍ ചവച്ച് തുപ്പിയിരിക്കുന്നു. ‘പരസ്യം പാടില്ല’ എന്ന് എഴുതിയതിന്റെ ചുവട്ടിലാണ് ഈ ‘കലാവിരുത് ‘ അരങ്ങേറിയത്.
നഗരം മോടി പിടിക്കാന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ആത്മാര്‍ഥമായി ശ്രമിക്കുമ്പോഴാണ് ഇത്തരം മോശം പ്രവണതകളും നടക്കുന്നതെന്ന് പറയുന്നു. പലയിടങ്ങളിലും മാലിന്യം വലിച്ചെറിയുന്നതും പതിവായിരിക്കുകയാണ്. സിസി ടിവി കാമറകള്‍ നഗരത്തിലെങ്ങും സ്ഥാപിച്ചാല്‍ മാത്രമേ ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തികള്‍ അവസാനിക്കുകയുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു.