മുക്കം: കുട്ടികൾ കണക്കിൽ മിടുക്കരാവാൻ അമ്മമാർ ഒത്തു ചേർന്നൊരുക്കിയത് മികച്ച ഗണിത ലാബ്. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നെല്ലിക്കാപറന്പ് സിഎച്ച് മെമ്മോറിയൽ എൽപി സ്കൂളിലാണ് ഗണിത പഠനോപകരണങ്ങൾ ഒരുക്കാൻ വേണ്ടി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടു കൂടി ‘ഗണിതോത്സവം’ ശില്പശാല സംഘടിപ്പിച്ചത്.
ഒന്ന് മുതൽ നാല് വരെ ക്ലാസുുകളികലേക്കാവശ്യമായ 70 ഓളം പഠനോപകാരങ്ങളാണ് ശില്പശാലയിൽ നിർമിച്ചത്. ഷാജി കാറോറ പരിപാടിക്ക് നേതൃത്വം നൽകി.പരിപാടി വാർഡ് അംഗം എം. ടി അഷ്റഫ് ഉദ്ഘാടനം ചെയ്തു. പ്രത്യേക പരിഗണ ആവശ്യമുള്ള കുട്ടികൾക്കു വേണ്ടിയുള്ള കൈപുസ്തകം ’ഒപ്പം ഒപ്പത്തിനൊപ്പം’ സ്കൂൾ മാനേജർ പി. അബ്ദുറഷീദ് പ്രകാശനം ചെയ്തു. യുപി അബ്ദുൽ ഹമീദ് മാസ്റ്റർ ,സി.കെ. ഷമീർ , ജസ്ന , നൂർജഹാൻ ചാലിൽ എന്നിവർ പ്രസംഗിച്ചു.