“അമരം’ എന്ന ചിത്രത്തിൽ മുത്തായി വന്ന് മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മാതു. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന മാതു വിവാഹ ജീവിതത്തോടെ സിനിമയില്‍ നിന്നു പൂര്‍ണമായും മാറി.
ഡോക്ടര്‍ ജേക്കബുമായുള്ള വിവാഹത്തിന് ശേഷം മാതു ക്രിസ്തുമതം സ്വീകരിച്ചതതായി വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ വിവാഹത്തിനു വേണ്ടിയല്ല താന്‍ മതം മാറിയതെന്ന് മാതു ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
ഹിന്ദുമത വിശ്വാസിയായിരുന്ന താന്‍ ക്രിസ്തുമത വിശ്വാസിയായതിനു പിന്നിലെ യഥാര്‍ഥ കാരണം മാതു വ്യക്തമാക്കിയതിങ്ങനെ…
മനസിനെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവത്തിന് ശേഷമാണ് ക്രിസ്തുമതത്തില്‍ ഞാന്‍ വിശ്വസിച്ച് തുടങ്ങിയത്.
“കുട്ടേട്ടന്’ എന്ന സിനിമയ്ക്ക് ശേഷം എന്നെത്തേടി നല്ലൊരു വേഷം എത്തിയിരുന്നു. പെരുന്തച്ചനിലെ വേഷം.
എന്നാല്‍ ഷൂട്ടിംഗിനു വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് ആ റോളില്‍ മോനിഷ അഭിനയിച്ചു തുടങ്ങിയ കാര്യം ഞാന്‍ അറിഞ്ഞത്.
ഇത് എന്നെ മാനസികമായി വല്ലാതെ തളര്‍ത്തി. എനിക്ക് ലഭിച്ച വേഷം കൈവിട്ടു പോയതില്‍ വളരെയധികം വിഷമിച്ചിരുന്നു.
ആ വിഷമം സഹിക്കാനാവാതെ മാതാവിനു മുന്നില്‍ ഉള്ളുരുകി പ്രാര്‍ഥിച്ചിരുന്നു. അതിനു ശേഷമാണ് അമരത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ ലഭിച്ചത്.
അമരത്തില്‍ അഭിനയിക്കുന്ന കാര്യം പറഞ്ഞു വന്ന ഫോണ്‍ കോള്‍ ആരോ കളിയാക്കാന്‍ വേണ്ടി വിളിക്കുകയാണെന്നാണ് കരുതിയത്.
എന്നാല്‍ വീണ്ടും വിളിച്ചപ്പോള്‍ അമ്മ സംസാരിച്ചു. തുടര്‍ന്നാണ് കാര്യങ്ങളെക്കുറിച്ച് അറിഞ്ഞത്.
മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്നറിഞ്ഞപ്പോള്‍ കൂടുതല്‍ സന്തോഷമായി. അമരത്തിലേക്കുള്ള ആ കോള്‍ എത്തിയപ്പോള്‍ മുതല്‍ താന്‍ ജീസസിന്റെ മകളാണെന്ന തോന്നലുണ്ടാവുകയും വീട്ടുകാരുടെ സമ്മതത്തോടെ മതം മാറുകയും ചെയ്തു-മാതു പറഞ്ഞു.
ക്രിസ്തുമതം സ്വീകരിച്ച ശേഷവും അഭിനയിച്ച സിനിമകളുടെ ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്ന പേരു തന്നെയാണ് നടി നൽകിയിരുന്നത്.