പത്തനംതിട്ട: റാന്നി തെക്കേപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായി മരണമടഞ്ഞ മേലേപ്പുരയിൽ മാത്തുക്കുട്ടിയുടെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്ന് ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.മാത്തുക്കുട്ടിയുടെ മരണത്തോടെ നിരാലംബമായി മാറിയ മാത്തുക്കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്നും വനംമന്ത്രിക്കു നൽകിയ കത്തിൽ എംപി ആവശ്യപ്പെട്ടു.
ജില്ലയുടെ വിവിധ മേഖലകളിൽ വന്യമൃഗങ്ങൾ കൃഷിക്കാരുടെ ജീവനു ഭീഷണിയുണ്ടാക്കുകയും നാണ്യവിളകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. വനമേഖലകളിൽ സോളാർ വേലി നിർമിച്ചാൽ കാട്ടുപന്നിയിൽ നിന്നും കർഷകർക്ക് മോചനം ലഭിക്കും. ഇക്കാര്യത്തിലുണ്ടായ വീഴ്ചയാണ് വന്യജീവി ആക്രമണങ്ങൾ തുടാരനിടയാക്കുന്നതെന്ന് എംപി പറഞ്ഞു.