സിനിമയിലും എന്തിന് സോഷ്യല്‍മീഡിയയില്‍ നിന്നുപോലും അകലം പാലിച്ചു കഴിയുകയാണ് കുറച്ചധികം നാളുകളായി നടി പാര്‍വതി തിരുവൊത്ത്. എന്നാല്‍ ഏതാനും ദിവസങ്ങളായി പാര്‍വതിയുടെ ഏതാനും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വ്യത്യസ്തമായ കോസ്റ്റിയൂമില്‍ പാര്‍വതി പ്രത്യക്ഷപ്പെട്ട ആ ചിത്രം പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഇപ്പോഴിതാ ആ ചിത്രത്തിന്റെ പേരില്‍ പാര്‍വതിയെ ട്രോളിക്കൊണ്ട് ആര്.ജെ മാത്തുക്കുട്ടി രംഗത്ത് എത്തിയിരിക്കുന്നു. രണ്ടു നിറങ്ങള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ഒരു ഭാഗം റോസും, മറു ഭാഗം പച്ചയും നിറമുള്ള വസ്ത്രമായിരുന്നു പാര്‍വതി ധരിച്ചിരുന്നത്. ഈ വസ്ത്രത്തിനെയാണ് മാത്തുക്കുട്ടി ട്രോളിയത്.
മാത്തുവും കൂട്ടുകാരന് രാജ് കലേഷും മുന്‍പ് ഇതേ തരത്തിലുള്ള വസ്ത്രം ധരിച്ചിരുന്നു. ‘എന്നാലും ഈ പരീക്ഷാ ടൈമില്‍ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ’ എന്ന അടിക്കുറിപ്പോടെയാണ് മാത്തുക്കുട്ടി ഈ ചിത്രം പങ്കുവെച്ചത്. മാത്തുക്കുട്ടിയുടെ ട്രോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.
View this post on Instagram
എന്നാലും ഈ പരീക്ഷാ ടൈമിൽ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ @par_vathy 😛😛