ആലക്കോട്: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിന് വിവാഹ വാഗ്ദാനം നൽകി ക്രിപ്റ്റോകറൻസി ഇടപാടിൽ 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി.
വായാട്ടുപറമ്പ് താവുകുന്ന് സ്വദേശി ബിബിൻ ജോയിയുടെ പരാതിയിൽ എറണാകുളം സ്വദേശി കൃതിക ദാസിനെതിരെയാണ് ആലക്കോട് പോലീസ് കേസെടുത്തത്.
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ശേഷം യുവതി വിവാഹ വാഗ്ദാനം നൽകി വിശ്വാസ്യത പിടിച്ചു പറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നും പറയുന്നു.
നകഴിഞ്ഞ ഓഗസ്റ്റ് മുതൽ ഒക്ടോബർ 14 വരെയുള്ള തീയതികളിൽ യുവതി നൽകിയ അക്കൗണ്ട് നമ്പറിലേക്ക് 16,29,500 കൈമാറിയെന്നാണ് പരാതിയിൽ പറയുന്നത്.