ഓർമകൾ പങ്കുവച്ച് മട്ടാഞ്ചേരിയിൽ ജൂതരുടെ ഒത്തുചേരൽ;  യ​ഹൂ​ദ​രു​ടെ സി​ന​ഗോ​ഗ് മ​ട്ടാ​ഞ്ചേ​രി​യി​ൽ സ്ഥാ​പി​ച്ചി​ട്ട് 450 വ​ർ​ഷം പിന്നുടമ്പോൾ…

പ​ള്ളു​രു​ത്തി: കൊ​ച്ചി​യി​ൽ താ​മ​സി​ച്ചി​രു​ന്ന ജൂ​ത​രു​ടെ പു​തു​ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​രു​ടെ സം​ഗ​മ​വേ​ദി​യാ​യി മ​ട്ടാ​ഞ്ചേ​രി. യ​ഹൂ​ദ​രു​ടെ സി​ന​ഗോ​ഗ് മ​ട്ടാ​ഞ്ചേ​രി​യി​ൽ സ്ഥാ​പി​ച്ചി​ട്ട് 450 വ​ർ​ഷം ക​ഴി​ഞ്ഞ​തി​ന്‍റെ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ഒ​ത്തു​ചേ​ര​ൽ. പു​തു​ത​ല​മു​റ​യി​ൽ​പ്പെ​ട്ട ഇ​രു​ന്നൂ​റോ​ളം പേ​രാ​ണ് മ​ട്ടാ​ഞ്ചേ​രി​യി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്.

ഇ​സ്രാ​യേ​ൽ, കാ​ന​ഡ, ല​ണ്ട​ൻ, ഇം​ഗ്ല​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 175ഉം ​കേ​ര​ള​ത്തി​ലെ ജൂ​ത​രു​മ​ട​ക്കം 200ഓ​ളം പേ​രാ​ണ് ഒ​ത്തു​ചേ​ർ​ന്ന​ത്. സി​ന​ഗോ​ഗി​ന് മു​ന്നി​ൽ സ്ഥാ​പി​ച്ച ആ​ൽ​വി​ള​ക്കി​ൽ തി​രി​തെ​ളി​ച്ച് മൂ​ന്നു​നാ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

ജൂ​ത​രു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ​മാ​യ ‘സിം​ഹാ​തോ​റ’ ആ​ഘോ​ഷ​ത്തി​നു സ​മാ​ന​മാ​യ രീ​തി​യി​ൽ 82 ദീ​പ​ങ്ങ​ളാ​ണ് പ്ര​ത്യേ​കം സ്ഥാ​പി​ച്ച ആ​ൽ​വി​ള​ക്കി​ൽ തെ​ളി​ച്ച​ത്. ഇ​വി​ടെ ജീ​വി​ച്ചി​രു​ന്ന 82 ജൂ​ത​കു​ടും​ബ​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പി​ക്കു​ന്ന​താ​ണ് ആ​ൽ​വി​ള​ക്ക്.

ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഇ​സ്രാ​യേ​ൽ അം​ബാ​സഡ​ർ റ​യ്ന ഡെ​വി​ൻ​സ്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ൽ​വി​ള​ക്ക് ജൂ​ത​പ്പ​ള്ളി കൂ​റേ​റ്റ​ർ ജോ​യി കാ​ന​ഡ​ക്കാ​രി ലോ​റി​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തെ​ളി​ച്ചു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വീ​ടു​ക​ളി​ൽ ഇ​വ​ർ പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ളൊ​രു​ക്കും. വെ​ള്ളി, ശ​നി ദി​ന​ങ്ങ​ളി​ൽ ജൂ​ത​രു​ടെ പ്രാ​ർ​ഥ​ന​യാ​യ സ​ബാ​ത്ത് ന​ട​ക്കും.

ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ് കൊ​ച്ചി​യി​ലെ ജൂ​ത​പ്പ​ള്ളി​യി​ൽ സ​ബാ​ത്ത് ആ​രാ​ധ​ന ന​ട​ക്കു​ന്ന​ത്. പ​ത്ത് പു​രു​ഷ​ന്മാ​ർ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ സ​ബാ​ത്ത് ന​ട​ത്താ​വൂ എ​ന്നാ​ണ് ജൂ​ത നി​യ​മം. വ്യാ​ഴാ​ഴ്ച ജൂ​ത​ത്തെ​രു​വി​ലെ വ്യാ​പാ​രി​ക​ളു​മാ​യി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യും തു​ട​ർ​ന്ന് ജൂ​ത​പ്പ​ള്ളി​യി​ൽ മ​ത​ഗ്ര​ന്ഥ​മാ​യ ‘തോ​റ’ യു​മാ​യി പ​ള്ളി​ക്ക് ചു​റ്റും പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

വൈ​കി​ട്ട് ആ​ൽ​വി​ള​ക്ക് തെ​ളി​ച്ച​തി​നു​ശേ​ഷം അ​ത്താ​ഴ​വി​രു​ന്നോ​ടെ ഇ​ന്ന​ല​ത്തെ ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​പ​ന​മാ​യി. മ​ട്ടാ​ഞ്ചേ​രി​യി​ൽ ഇ​ന്ന് അ​വ​ശേ​ഷി​ക്കു​ന്ന​ത് മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലാ​യി അ​ഞ്ചു ജൂ​ത​ർ മാ​ത്ര​മാ​ണ്. ജൂ​ത​ർ കൊ​ച്ചി​യി​ൽ കൂ​ടു​ത​ലാ​യി ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് ഇ​വ​രു​ടെ ആ​ഘോ​ഷ​ങ്ങ​ൾ ഏ​റെ പ​കി​ട്ടു​ള്ള​താ​യി​രു​ന്നു.

ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​ശേ​ഷം ഇ​സ്രാ​യേ​ലി​ലേ​ക്ക് ഭൂ​രി​ഭാ​ഗം ജൂ​ത​രും പ​ലാ​യ​നം ചെ​യ്ത​തും യു​വ​ത​ല​മു​റ​യി​ലെ ജൂ​ത​ർ​ക്ക് കൊ​ച്ചി​ക്ക് അ​ന്യ​മാ​യ​തും ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റ് കു​റ​ച്ച​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Related posts