ഫോർട്ടുകൊച്ചിയിൽ പ​ഴ​കി​യ ഭ​ക്ഷ​ണം പിടിച്ചു ; ഹോട്ടലുകൾക്കും  തട്ടുകടയ്ക്കുമെതിരേ കേസ്

മ​ട്ടാ​ഞ്ചേ​രി: ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും ത​ട്ടു​ക​ട​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. പ​ഴ​കി​യ ഭ​ക്ഷ​ണം സൂ​ക്ഷി​ച്ച ര​ണ്ടു ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രേ​യും ഒ​രു ത​ട്ടു​ക​ട​യ്ക്ക​തി​രേ​യും കേ​സെ​ടു​ക്കു​ക​യും പി​ഴ ഈ​ടാ​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു.

ശു​ചി​ത്വ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല ഹോ​ട്ട​ലു​ക​ളു​ക​ൾ​ക്കും ത​ട്ടു​ക​ട​ക​ൾ​ക്കും താ​ക്കീ​തു ന​ൽ​കു​ക​യും നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ഫോ​ർ​ട്ടു​കൊ​ച്ചി ക​ട​പ്പു​റ​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ചില ക​ട​ക​ളി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

ഫോ​ർ​ട്ടു​കൊ​ച്ചി പ​രേ​ഡ് മൈ​താ​ന​ത്തി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ ​വ​ണ്‍ ത​ട്ടു​ക​ട​യി​ല്‍ നി​ന്നും പ​ഴ​ക്ക​മു​ള്ള ചി​ക്ക​ന്‍, ബീ​ഫ്, ചോ​റ്, ഫ്രൈ​ഡ് റൈ​സ്, ബി​രി​യാ​ണി എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. ഫോ​ർ​ട്ടു​കൊ​ച്ചി എ​ക്സ​ല്‍ ഹോ​ട്ട​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മോ​ശ​മാ​യ ക​രി നി​റ​ത്തി​ലു​ള്ള എ​ണ്ണ, ചോ​റ്, ച​പ്പാ​ത്തി എ​ന്നി​വ​യും ക​മാ​ല​ക്ക​ട​വി​ല്‍ ടൂ​റി​സ്റ്റ്ബോ​ട്ട് ജെ​ട്ടി​ക്ക് മു​ക​ളി​ലെ ഹോ​ട്ട​ല്‍ മ​രി​യ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട് ദി​വ​സം പ​ഴ​കി​യ ചോ​റും പി​ടി​ച്ചെ​ടു​ത്തു.

ഉ​പ​യോ​ഗി​ച്ച എ​ണ്ണ ദി​വ​സ​ങ്ങ​ളോ​ളം മാ​റ്റാ​തെ ഉ​പ​യോ​ഗി​ക്കു​ക​യും അ​തി​ല്‍​ത്ത​ന്നെ പു​തി​യ എ​ണ്ണ ക​ല​ര്‍​ത്തു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്യു​ന്ന​തെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ത​ട്ടു​ക​ട​ക​ളി​ലെ വി​ഭ​വ​ങ്ങ​ള്‍ പ​ല​തും ഏ​റെ പ​ഴ​ക്ക​മു​ള്ള​താ​യി​രു​ന്നു. വൃ​ത്തി ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ കാ​ന​യു​ടെ മു​ക​ളി​ല്‍ വെ​ച്ചി​രു​ന്ന കു​ടി​വെ​ള്ളം അ​ധി​കൃ​ത​ര്‍ ഒ​ഴു​ക്കി ക്കള​ഞ്ഞു.

ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന മോ​ശ​മാ​യ ഐ​സും പി​ടി​ച്ചെ​ടു​ത്ത മോ​ശം ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും ന​ശി​പ്പി​ച്ചു.പ​രി​ശോ​ധ​ന രാ​വി​ലെ​യാ​യ​തി​നാ​ല്‍ ത​ട്ടു​ക​ട​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും തു​റ​ന്നി​രു​ന്നി​ല്ല. ത​ട്ടുക​ട​ക​ള്‍ ഭൂ​രി​ഭാ​ഗ​വും മോ​ശം അ​വ​സ്ഥ​യി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സ്റ്റാ​ലി​ന്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​നി​ല്‍ റെ​യ്മ​ണ്ട്, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ര്‍, നീ​ത, ബി​ജു എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.​വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Related posts