മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ ഉപേക്ഷിച്ച് ഗൾഫുകാരന്റെ ഭാര്യ ഭർത്താവിന്റെ ബന്ധുവിനൊപ്പം പോയതായി പരാതി.
മട്ടന്നൂർ കുമ്മാനത്തെ 25 കാരിയെയാണ് കഴിഞ്ഞ ജനുവരി 24 മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മട്ടന്നൂർ പോലീസിൽ പരാതി നൽകിയത്.
നാലും എട്ടും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവതി ഒളിച്ചോടിയത്. മക്കൾ കണ്ണൂർ ചൈൽഡ് വെൽഫേർ കമ്മിറ്റിക്ക് നൽകിയ പരാതി മട്ടന്നൂർ പോലീസിന് കൈമാറുകയായിരുന്നു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.