ചിത്ര കഥകളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ലോകമെങ്ങും പ്രായവ്യത്യാസമില്ലാതെ ആരാധകരെ സ്വന്തമാക്കിയ താരമാണ് മൗഗ്ലി.
ഒരു കുട്ടി നിക്കറും നീളൻ മുടിയുമൊക്കെയായി പ്രത്യേക ഗെറ്റപ്പിൽ വന്നു കാട്ടിലുള്ള സകല മരങ്ങളെ വലംവെച്ചും തുള്ളി ചാടിയും മൃഗളുടെ തോഴനായും നടന്ന ആ കൊച്ചു മിടുക്കനെ ഇഷ്ടപെടാത്തവരായി ആരും കാണില്ല.
ചിലപ്പോഴെങ്കിലും പലരും ഒന്നാശിച്ചിട്ടുണ്ടാകും മൗഗ്ലിയെ പോലെ ജീവിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ. സ്കൂളിൽ പോകണ്ട, പഠിക്കണ്ട, പ്രത്യേകിച്ച് ഒന്നും ചെയ്യാതെ കാട്ടിലൂടെ ഇങ്ങനെ ചാടി മറിഞ്ഞ് നടക്കാം.
എത്ര മനോഹരമായ ജീവിതമാണ് അത്. എന്നാൽ ഈ കെട്ടുകഥകളിലെ മൗഗ്ലി യഥാർത്ഥ ജീവിതത്തിൽ ഉണ്ടെന്നറിഞ്ഞാൽ ആ കൗതുകം ഞെട്ടലിനു വഴിമാറും.
ഞെട്ടേണ്ട
ജീവിത സാഹചര്യം കൊണ്ട് മൗഗ്ലിയെപ്പോലെ ജീവിക്കേണ്ടി വന്ന ഒരാളുണ്ട്. ചിത്ര കഥയിലെ പോലെ അത്ര എളുപ്പമുള്ള ജീവിതം ആയിരുന്നില്ല യഥാർഥ മൗഗ്ലിയുടേത്.
റുവാണ്ട സ്വദേശിയായ സാൻസിമാൻ എല്ലിക്കാണ് ഈ ദുരിതം നേരിടേണ്ടി വന്നത്. ഈ കഥയിലെ മൗഗ്ലി മാതാപിതാക്കളാൽ ഉപേക്ഷിക്കപെട്ട് കാട്ടിൽ കഴിഞ്ഞവനൊന്നുമായിരുന്നില്ല.
എല്ലാ കുട്ടികളെയും പോലെ സ്കൂളിൽ പഠിക്കാൻ പോകുമ്പോൾകൂട്ടുകാരുടെ നിരന്തരമായ കളിയാക്കലുകളും ഉപദ്രവങ്ങളുമാണ് സിൻസാനെ മൗഗ്ലിയെപ്പോലെ ജീവിക്കാൻ നിർബന്ധിതനാക്കിയത്.
സ്കൂളിലേക്ക് നല്ല വസ്ത്രമൊക്കെ ധരിച്ച് ഇറങ്ങുന്ന സിൻസാന്റെ വസ്ത്രത്തിൽ മറ്റു കുട്ടികൾ ചെളി വാരി എറിയുമായിരുന്നു.
ഈ ഉപദ്രവങ്ങളിൽ നിന്നൊക്കെ രക്ഷപെടാനായിരുന്നു. റുവാണ്ടൻ കാട്ടിലേക്ക് ഉൾവലിയാൻ സിൻസാനെ പ്രേരിപ്പിച്ചത്.
ജീവിതം മാറുന്നു
എന്തായാലും കാട്ടിലെ വാസം അവനെ ഒരുപാട് മാറ്റി. കഴിഞ്ഞ വർഷം ലോക ശ്രദ്ധ പിടിച്ചു പറ്റിയ ആഫ്രിമാക്സ് ടിവി സംപ്രേഷണം ചെയ്ത ഒരു ഡോക്യൂമെന്ററിയാണ് ഈ മാറ്റത്തിനുള്ള കാരണം 1999 ൽ ജനിച്ച സാൻസിമാന്റെ ശാരീരിക വൈകല്യങ്ങൾ മറ്റുള്ളവർക്ക് വെറും നേരംപോക്കായിരുന്നു.
അവൻ ചെല്ലുന്ന ഇടങ്ങളിൽ എല്ലാം അവൻ കഠിനമായ കളിയാക്കലുകൾക്ക് വിധേയനായി. ആരും അവന്റെ അവസ്ഥ മനസിലാക്കാൻ തയ്യാറായില്ല.
കുഞ്ഞുങ്ങളിൽ കാണുന്ന ഒരു അപൂർവ രോഗമായ മൈക്രോസെഫാലി എന്ന രോഗമാണ് സിൻസാന്.
സാധാരണ ശരീരത്തിനനുസരിച്ചു തലക്ക് വലുപ്പം ഇല്ലാത്ത അവസ്ഥ മകന്റെ അവസ്ഥയെക്കുറിച്ച് സിൻസാന്റെ അമ്മയുടെ വാക്കുകളാണിത്.
മറ്റുള്ളവർക്കും സഹായം
ഡോക്യൂമെന്ററി ചർച്ചാവിഷയം ആയതോടെ ആഫ്രിമാക്സ് ടിവി, സാൻസിമാ്്റെ പേരിൽ ഗോ ഫൗണ്ട് മി എന്ന പേരിൽ ഒരു പേജ് ഉണ്ടാക്കി.
മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി ആളുകൾ ധനസഹായം അടക്കമുള്ള പിന്തുണയുമായി രംഗത്ത് വന്നു.
ഈ സഹായങ്ങളുടെ ബലത്തിൽ പുതിയൊരു ജീവിതം തുടങ്ങാൻ ഒരുങ്ങുകയാണ് സാൻസിമാനും അമ്മയും.
തനിക്ക് കിട്ടിയ സഹായത്തിന്റെ ഒരു പങ്ക് ശാരീരിക വൈകല്യം ഉള്ള കുഞ്ഞുങ്ങളെ സഹായിക്കുന്ന ഉബുംവേ കമ്മ്യൂണിറ്റി സെന്ററിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു.
ഏതായാലും അവരുടെ എല്ലാ സങ്കടങ്ങളും മാറിയെന്നും, പുതിയൊരു ജീവിതം ഞങ്ങൾക്കായി ലോകം ഒരുക്കിയെന്നും സാൻസിമാൻ ഇപ്പോൾ വളരെ അധികം മിടുക്കൻ ആയെന്നും അമ്മ അഭിപ്രായപെട്ടു.
ലോകം ഇനിയും സാൻസിമാനെ പോലെ ഉള്ളവർക്ക് കൈത്താങ് ആകട്ടെ എന്നാണ് പ്രാർഥനയെന്നും അവർ പറഞ്ഞു,
മൈക്രോസെഫാലി
മൈക്രോസേഫാലി എന്ന അപൂർവ ഈ രോഗത്തിന്റെ പിടിയിൽ അകപ്പെടുന്ന കുട്ടികളുടെ തലയുടെ വലുപ്പം കുറവായിരിക്കും.
ഈ അവസ്ഥയിൽ വളരുന്ന ഒരാൾക്ക് അവരുടെ വളർച്ചയിൽ പഠന വൈകല്യങ്ങളോ, ശാരീരിക വൈകല്യങ്ങളോ നേരിട്ടെക്കാം.
എന്നാൽ ഏറെ വിഷമകരമായ കാര്യമെന്തെന്നാൽ ഈ അപൂർവ രോഗവസ്ഥക്ക് കൃത്യമായ പരിശോധനകളോ, ചികിത്സകളോ ഇല്ലയെന്നതാണ്.
പലപ്പോഴും ഈ രോഗം കണ്ടെത്തുന്നത് ഗർഭാവസ്ഥയിൽ നടത്തുന്ന സ്കാനിങിലാണ് അപ്പോഴേക്കും വളരെ വൈകിയിരിക്കും.
കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനുള്ളിൽ കുഞ്ഞിന്റെ തലയുടെ വലുപ്പം അളക്കുമ്പോഴാണ് മൈക്രോസെഫാലി എന്നാ അപൂർവ രോഗം നിർണയിക്കപെടുന്നത്. സിക വൈറസ് ബാധിച്ച അമ്മമാരുടെ കുട്ടികളിൽ ഈ രോഗം കണ്ടെത്താറുണ്ട്.