കോഴിക്കോട്: അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്കായി ഓണത്തിന് മാവേലി സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. കോഴിക്കോട് നിന്ന് 25 ബസുകള്‍ സര്‍വീസ് നടത്താന്‍ തയാറാക്കിയിട്ടുണ്ട്. താത്കാലിക അനുമതിയോടെ സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസി ഉത്തരമേഖലയുടെ ഉദ്ഘാടനം കോഴിക്കോട്ട് ഇന്ന് രാവിലെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഉത്സവവേളയില്‍ സ്വകാര്യ ബസുകള്‍ അന്തര്‍സംസ്ഥാന യാത്രക്കാരില്‍ നിന്നും ഇരട്ടിയിലേറെ തുകയാണ് ഈടാക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് മാവേലി സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് നിന്നും കാസര്‍ഗോഡേക്കും പാലക്കട്ടേക്കും കോയമ്പത്തൂരിലേക്കും ചില്സര്വീസ് ആരംഭിക്കുന്നത് സംബന്ധിച്ചു ആലോചിക്കും. കോഴിക്കോട് നിന്നും പാലക്കാടേക്കുള്ള ടൗണ്‍ ടു ടൗണ്‍ സര്‍വീസ് നല്ലരീതിയില്‍ നടക്കുന്നുണ്ട്.
ഴിക്കോട് നിന്ന് കാസര്‍ഗോഡേക്ക് നിശ്ചിത സമയത്ത് എത്തിച്ചേരാന്‍ കഴിയുന്നുണ്ടോയെന്ന് പരീക്ഷണാർഥം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉത്തരമേഖലയുടെ മേലധികാരി സി.വി. രാജേന്ദ്രന്, വാര്‍ഡ് കൗണ്‍സിലര്‍ ടി.വി. ലളിതപ്രഭ, ഡയറക്ടര്‍മാരായ സി.എം. ശിവരാമന്, ആലീസ് മാത്യു, കെ.സി. പങ്കജാക്ഷന്, മേഖലാ ട്രാഫിക് ഓഫീസര്‍ ജോഷിജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.