കേളകം(കണ്ണൂർ): മാവോവാദികള്‍ക്ക് കീഴടങ്ങാൻ പോത്സാഹനവുമായി പോലീസ്. കണ്ണൂര്‍ റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ മാവോവാദി സാന്നിധ്യമുള്ള മലയോരമേഖലകളിലടക്കം പോസ്റ്ററുകള്‍ പതിച്ചു.
മാവോവാദികളുടെ ലുക്ക് ഔട്ട് നോട്ടീസിനൊപ്പമാണ് കീഴടങ്ങാനുള്ള ഓഫറുകളും നൽകിയിരിക്കുന്നത്.
മാവോവാദി പ്രവര്‍ത്തനങ്ങൾ നടത്തുന്നവര്‍ കീഴടങ്ങിയാല്‍ അവരുടെ പുനരധിവാസം ഉറപ്പുവരുത്താനും മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും വിദ്യാഭ്യാസം, തൊഴില്‍, വ്യവസായം തുടങ്ങിയ സംരംഭങ്ങളിലൂടെ ധനസമ്പാദന മാര്‍ഗങ്ങള്‍ ലഭ്യമാക്കുമെന്നും കീഴടങ്ങൽ പദ്ധതിയിൽ പറയുന്നു. കീഴടങ്ങിയാൽ അഞ്ചു ലക്ഷം രൂപവരെ നൽകും.
ആയുധങ്ങളും യുദ്ധോപകരണങ്ങളും സമര്‍പ്പിക്കുന്നവര്‍ക്ക് 35,000 രൂപ വരെ പാരിതോഷികം നൽകും.
കേരള സര്‍ക്കാരിന്റെ ഭവന നയപ്രകാരം വീട് അനുവദിച്ചുനല്കും. വിദ്യാഭ്യാസ ചെലവുകള്‍ക്കായി പ്രതിവര്‍ഷം 15,000 രൂപവരെ സാമ്പത്തിക സഹായം നല്‍കും.
നിയമപ്രകാരമുള്ള വിവാഹ ആവശ്യത്തിനായി 25,000 രൂപവരെ നൽകും. തൊഴിൽ പരിശീലനം നൽകും. മറ്റു തൊഴിലുകളില്ലെങ്കിൽ മൂന്നു വർഷംവരെ പ്രതിമാസം 10,000 രൂപ നൽകും.
കീഴടങ്ങുന്ന ആളുടെ ചെറിയ കേസുകളുടെ തുടർനടപടികൾ റദ്ദാക്കും തുടങ്ങിയ വാഗ്ദാനങ്ങളടങ്ങിയ പോസ്റ്ററുകളാണ് പതിച്ചിരുന്നത്.