മുക്കം: മാവോയിസ്റ്റുകളാണെന്ന ഭീഷണി മുഴക്കി മോഷണം. കോടഞ്ചേരി മുറമ്പാത്തിയില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ കെട്ടിയിട്ടാണ് ഒമ്പത് പവന്‍ സ്വര്‍ണാഭരണം തട്ടിയത്. പയ്യാനിക്കുഴിയില്‍ അഗസ്റ്റി(74), ഭര്യ ഗ്രേസി(72) എന്നിവരെയാണ് കെട്ടിയിട്ട് വീട്ടില്‍ നിന്നും സ്വര്‍ണം തട്ടിയത്. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം.
മുഖംമൂടി ധരിച്ച രണ്ടു പേര്‍ അരി ചോദിച്ചാണ് ആദ്യം വീട്ടിലെത്തിയതെന്ന് അഗസ്റ്റി പറയുന്നു. തുടര്‍ന്ന് വീട്ടിനകത്ത് കയറി മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങിയതിന് ശേഷം തോക്കും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തുകുയായിരുന്നു. മാവോയിസ്റ്റുകളുടേതെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പച്ച നിറമുള്ള വേഷമാണ് ഇവര്‍ ധരിച്ചിരുന്നത്. എന്നാല്‍ മലയാളത്തിലാണ് സംസാരിച്ചത്. സംഭവത്തിന് പിന്നല്‍ മാവോയിസ്റ്റുകളല്ലെന്നാണ് പോലീസ് നഗമനം. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.