കോഴിക്കോട്: മാവോയിസ്റ്റ് നേതാക്കള്‍ക്കെതിരേ വാണ്ടഡ് നോട്ടീസുമായി എന്‍ഐഎ. വെള്ളമുണ്ട മാവോയിസ്റ്റ് കേസിലെ പ്രതികളായ ദക്ഷിണ കന്നടബെല്ത്തങ്ങാടി കുത്തല്ലുര് വില്ലേജില്‍ കൊട്ടയന്റടക്ക ഹൗസില്‍ സുന്ദരി( ഗീത, സിന്ധു-മറ്റുപേരുകള്‍), റായ്പുര്‍ അറോളി വില്ലേജില്‍ കുരു ടീമനെ റോഡില്‍ അംബേദ്ക്കര്കോളനി സ്വദേശി മഹേഷ്, ജയണ്ണ, ജോണ്‍,മാരപ്പ (ഒരേ ആള്) എന്നിവര്‍ക്കെതിരേയാണ് പോലീസ് ചിത്രങ്ങളടക്കം നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടരലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവര്‍ക്കായി സംസ്ഥനത്തുടനീളം പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. എന്‍ഐഎ കോടതി ഇവക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഇവരെ തിരിച്ചറിയുന്നവര്‍ക്ക് 0484-2349344, 9496533777, 9497715294 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് പോലീസ് അറിയിച്ചു.