കണ്ണൂർ: വടക്കൻ ജില്ലകളിലെ മാവോയിസ്റ്റ് ഭീഷണിയും സുരക്ഷാകാര്യങ്ങളും വിലയിരുത്താൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗം കണ്ണൂരിൽ തുടങ്ങി. ഇന്നു രാവിലെ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.
ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, ഐജിമാർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ജില്ലാ പോലീസ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വടക്കൻ ജില്ലകളിലെ വനാതിർത്തികളിൽ കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് വനാതിർത്തി പോലീസ് സ്റ്റേഷനുകളിൽ കർശന സുരക്ഷ ഒരുക്കാൻ നിർദേശവും നല്കിയിരുന്നു.