വയനാട്: വൈത്തിരിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ വെടിവയ്പിനുശേഷം വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വയനാട് തലപ്പുഴ മക്കിമലയിലാണ് ആയുധധാരികളായ മാവോയിസ്റ്റുകളെത്തിയത്.
ഞായറാഴ്ച രാത്രി എട്ടിന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലംഗ സംഘമാണ് തലപ്പുഴയിലെത്തിയത്. ഇവർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രദേശത്ത് ലഘുലേഖകൾ വിതരണം ചെയ്തശേഷം കടയിൽനിന്നും സാധനങ്ങളും വാങ്ങിയാണ് സംഘം മടങ്ങിയത്.
വെള്ളിയാഴ്ച രാത്രി സുഗന്ധഗിരിയിലും മാവോയിസ്റ്റുകൾ എത്തിയിരുന്നു. നാല് തവണ മാവോയ്സ്റ്റുകൾ സുഗന്ധഗിരിയിൽ എത്തിയത്.