നാദാപുരം: മാവോയിസ്റ്റുകള്‍ വിലങ്ങാട് മലയോരം കേന്ദ്രീകരിച്ച് പ്രവർത്തനം ഊർജിതമാക്കിയതോടെ വന മേഖലകളിൽപോലീസും തണ്ടർബോൾട്ടും പരിശോധന നടത്തി.കോഴിക്കോട്,കണ്ണൂര്‍,വയനാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലാണ് പോലീസുംമാവോയിസ്റ്റ് വിരുദ്ധ സേനയുംതണ്ടര് ബോള്‍ട്ട് സംഘവും പരിശോധന നടത്തിയത്.
കണ്ണൂര്‍ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന പന്നിയേരി കോളനിയുടെയും,വയനാട് ജില്ലയോട് ചേര്‍ന്ന വായാട് കോളനിയുടെയും വന മേഖലകളിലാണ് വ്യാപക പരിശോധന നടത്തിയത്. കുറ്റ്യാടി എസ് ഐ പി.എസ്.ഹരീഷിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം വയനാട് തൊണ്ടര്‍ നാട് പോലീസ് സ്റ്റേഷന് പരിധിയിലെ പന്നിപ്പാട് കോളനിയില്‍ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു.ഇവിടെ പോലീസ് പോലീസ പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ വിലങ്ങാടന് മല നിരകളിലേക്ക് മാറിയിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് പരിശോധന നടത്തിയത്.
പോലീസും എന്‍ഐഎ കോടതിയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച സുന്ദരി ഉള്‍പ്പടെ ജയണ്ണ,സോമന് ,സി.പി.മൊയ്തീന് എന്നിവരുടെ നേതൃത്വത്തിലുള്ള കബനി ദളത്തിലെ പതിനഞ്ചോളം വരുന്ന മാവോയിസ്റ്റ് സംഘം വയനാട്,കോഴിക്കോട് ജില്ലകളുടെ മേഖലകളിലെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
രണ്ട് ജില്ലകളുടെ വന മേഖലകളില്‍ ഇവരുടെ സാനിധ്യം പോലീസ് പല തവണ സ്ഥിതീരിക്കുകയും ചെയ്തിരുന്നു.
രണ്ട് മാസം മുമ്പാണ് തൊട്ടില് പാലം പോലീസ് സ്റ്റേഷന് പരിധിയിലെ കൊങ്ങാട് മലയോരത്ത് മാവോയിസ്റ്റ് സംഘം എത്തിയ സംഭവത്തില്‍ പോലീസ് യുഎപിഎ ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.