മാനനന്തവാടി: നിലന്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത, നിലന്പൂർ നാടുകാണി വനത്തിൽ കാട്ടാനയുടെ അക്രമണത്തിൽ കൊല്ലപ്പെട്ട ലത എന്നിവരുടെ അനുസ്മരണം 14ന് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തുമെന്ന് അ റിയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ മാനന്തവാടി ടൗണിൽ പതിച്ചു. ഇന്നലെ രാത്രിയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
സമ്മേളനം ആന്ധ്ര വിപ്ലവ രജയ്തലുസംഘം സെക്രട്ടറി പ്രഫ. വരലക്ഷ്മി ഉദ്ഘാടനംചെയ്യും. രക്തസാക്ഷികളായ ധീര സഖാക്കളുടെ വിപ്ലവ സ്വപ്നങ്ങൾക്ക് മരണമില്ലെന്നും പോസ്റ്ററിലുണ്ട്. എം.എൻ. രാവുണ്ണി ചെയർപേഴ്സണും എ. വാസു കണ്‍വീനറുമായ അനുസ്മരണസമതി യുടെ പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
നിലന്പൂർ പോലീസ് മാവോയിസ്റ്റ് ഏറ്റു മുട്ടലിന്റെ ഒന്നാം വർഷികത്തിന് മാവോയിസ്റ്റുകൾ നവംബർ 24ന് തിരിച്ചടിക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സുരക്ഷഏർപ്പെടുത്തിയിരുന്നു. മുൻപ് ഒരുക്കിയ സുരക്ഷ തുടരുകയാണ്. അപരിചിതരെയും സംശയം തോന്നുവരെയും ചോദ്യം ചെയ്യുന്നുണ്ട്.