കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്ന മാവോയിസ്റ്റ് ഉസ്മാനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. പന്തീരങ്കാവ് പോലീസ് അലന് ഷുഹൈബിനേയും താഹ ഫസലിനേയും പിടികൂടിയതോടെ ഉസ്മാന് വനാതിര്‍ത്തി വഴി കേരളം വിട്ടതായാണ് പോലീസിന് വിവരം ലഭിച്ചത്. ഈ സാഹചര്യത്തില്‍ തമിഴ്നാട് -കര്‍ണാടക പോലീസിന്റെ സഹായത്തോടെ ഉസ്മാനെ കുറിച്ച് അന്വേഷിക്കും.
മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി ഈസ്റ്റ് സ്വദേശി മേലേതില്‍ ഉസ്മാനെതിരേ ഒല്ലൂര്‍, മാനന്തവാടി, കരുവാരക്കുണ്ട്, കാഞ്ഞങ്ങാട്, കണ്ണൂര്‍ , പാണ്ടിക്കാട്, തൃശൂര്‍ ഈസ്റ്റ്, തിരുനെല്ലി, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. ഇതില്‍ മൂന്നിടത്ത് യുഎപിഎ പ്രകാരമാണ് കേസെടുത്തത്. നേരത്തെ പോരാട്ടം പ്രവര്‍ത്തകനായിരുന്നു ഉസ്മാന്. 2016-ലാണ് പോലീസ് അവസാനമായി പിടികൂടുന്നത്.
അന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും സിഡികളും പോലീസ് പിടികൂടിയിരുന്നു. നിരോധിത സംഘടനയുടെ ലഘുലേഖ പിടിച്ചെടുത്തതിനെ തുടര്‍ന്ന് യുഎപിഎ കുറ്റം ചുമത്തി ജയിലലടിച്ചു. ആറു മാസത്തിനിടെ ജാമ്യം ലഭിച്ച ഉസ്മാന് പുറത്തിറങ്ങിയ ശേഷം പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.
മാവോയിസ്റ്റ് ഒളിപ്പോരാളികള്‍ക്ക് സാധനങ്ങളും മറ്റും എത്തിച്ചിരുന്നതും ഉസ്മാനായിരുന്നുവെന്നും അര്‍ബണ്‍ കമ്മറ്റികളിലേക്ക് കൂടുതല്‍ പേരെ ചേര്‍ക്കുന്നതും ഉസ്മാനായിരുന്നുവെന്നാണ് പോലീസും രഹസ്യാന്വേഷണ വിഭാഗവും കരുതുന്നത്.
ഇപ്രകാരമുള്ള ദൗത്യത്തിന്റെ ഭാഗമായാണ് അലനും താഹയുമായി ഉസ്മാന് അടുത്തതെന്നുമാണ് വിവരം. കോഴിക്കോട് നഗരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് അനുഭാവികളുമായി ഉസ്മാന് ബന്ധപ്പെടുന്നുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതുവഴിയും പോലീസും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും അന്വേഷിക്കുന്നുണ്ട്.