സോ​ഷ്യ​ൽ മീ​ഡി​യ​യും ഫോ​ണും ഉ​പ​യോ​ഗി​ക്കാത്ത മാ​യ മൗ​ഷ്മി


കു​ടും​ബ​ത്തി​നാ​ണ് എ​ന്നെ സം​ബ​ന്ധി​ച്ച് പ്രാ​ധാ​ന്യം. മ​ക​ൻ ജ​നി​ച്ച​പ്പോ​ൾ സീ​രി​യ​ൽ തി​ര​ക്ക് കാ​ര​ണം അ​വ​നൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

അ​തേ മി​സിം​ഗ് മ​ക​ൾ​ക്കും വ​രാ​ൻ പാ​ടി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. മ​ക​ൾ ഇ​പ്പോ​ൾ ര​ണ്ടാം ക്ലാ​സി​ലേ​ക്കാ​ണ്. അ​ഭി​ന​യി​ക്കു​ന്ന​തി​ന് മ​ക്ക​ൾ​ക്ക് എ​തി​ർ​പ്പ് ഒ​ന്നു​മി​ല്ല.

പ​ക്ഷെ അ​മ്മ രാ​വി​ലെ പോ​യി വൈ​കു​ന്നേ​രം വ​ര​ണ​മെ​ന്ന് പ​റ​യും. സീ​രി​യ​ലി​ൽ അ​ത് ന​ട​ക്കി​ല്ല. രാ​വി​ലെ പോ​യാ​ൽ രാ​ത്രി എ​പ്പോ​ഴാ​ണ് ഷൂ​ട്ടിം​ഗ് ക​ഴി​യു​ന്ന​തെ​ന്ന് അ​റി​യി​ല്ല.

ന​ല്ലൊ​രു വേ​ഷം വ​ന്നാ​ൽ സി​നി​മ ചെ​യ്യും. വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​ണ് സീ​രി​യ​ലി​ൽ അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഭ​ർ​ത്താ​വി​ന് പ്ര​ശ്‌​നം ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​ഭി​ന​യി​ക്കാ​ൻ എ​നി​ക്ക് ചെ​റു​പ്പം മു​ത​ൽ ഇ​ഷ്ട​മാ​യി​രു​ന്നു. ന​ല്ല ഒ​രു അ​വ​സ​രം കി​ട്ടി​യ​പ്പോ​ൾ അ​ഭി​ന​യി​ച്ചു. പി​ന്നീ​ട് നി​ർ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

അ​ഭി​ന​യ​ത്തി​ൽനി​ന്നും മാ​റിനി​ന്ന സ​മ​യ​ത്ത് ഒ​രു​പാ​ട് ഗോ​സി​പ്പു​ക​ൾ വ​ന്നി​രു​ന്നു.​എ​നി​ക്ക് മാ​ര​ക രോ​ഗം വ​ന്നു​വെ​ന്നൊ​ക്കെ​യാ​ണ് കേ​ട്ട​ത്. ഞാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യും ഫോ​ണും ഉ​പ​യോ​ഗി​ക്കാ​റി​ല്ല. -മാ​യ മൗ​ഷ്മി

Related posts

Leave a Comment