ഡൽഹിയിൽ നിന്ന് കൊറിയർ വഴി കൊടുങ്ങല്ലൂരിലെത്തിയത് മാരക മയക്കുമരുന്ന്; കറുത്ത കാറിലെത്തി സാധാനം വാങ്ങുന്നതിനിടെ മൂന്ന് യുവാക്കളെ കൈയോടെ പൊക്കി പോലീസ്


കൊ​ടു​ങ്ങ​ല്ലൂ​ർ: മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി പോ​ക്സോ കേ​സി​ലെ പ്ര​തി​ക​ള​ട​ക്കം മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ.​ ച​ന്ത​പ്പു​ര ഉ​ഴു​വ​ത്ത് ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ വെ​പ്പി​ൻ​കാ​ട്ടി​ൽ നി​സ്താ​ഫി​ർ (26),​ ചൂ​ള​ക്ക​ട​വി​ൽ അ​ൽ​ത്താഫ്(26) ​ച​ന്ത​പ്പു​ര സ്വ​ദേ​ശി പാ​റ​യി​ൽ മു​ഹ​മ്മ​ദ് അ​ഷി​ക് (19) എ​ന്നി​വ​രെ​യാ​ണ് ടെ​ൻ​സാ​ഫും കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്.​

ഇ​വ​രു​ടെ ക​യ്യി​ൽ നി​ന്ന് ഇ​രു​പ​ത് ഗ്രാ​ം എംഡി​എംഎ​പി​ടി​ച്ചെ​ടു​ത്തു.​ ഇന്നലെ ഉ​ച്ച​യ്ക്ക് പ​തി​നൊ​ന്ന​ര​യോ​ടെ ച​ന്ത​പ്പു​ര​യി​ലാ​യി​രു​ന്നു സം​ഭ​വം.

ച​ന്ത​പ്പു​ര​യി​ലെ കൊ​റി​യ​ർ ഓ​ഫീ​സി​ൽ വ​ന്ന മ​യ​ക്കു​മ​രു​ന്ന​ട​ങ്ങി​യ ബോ​ക്സ് വാ​ങ്ങി പു​റ​ത്തി​റ​ങ്ങി​യ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ നി​ന്ന് കൊ​റി​യ​ർ വ​ഴി​യാ​ണ് എംഡിഎംഎ കൊ​ടു​ങ്ങ​ല്ലു​രി​ൽ എ​ത്തി​യ​ത്. ബോ​ക്സി​നു​ള്ളി​ലെ ടീ ​ഷ​ർ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു മ​രു​ന്ന്.

ഡ​ൽ​ഹി​യി​ൽ നി​ന്ന​യ​ച്ച പാ​ർ​സ​ലി​ന്‍റെ വി​ലാ​സം അ​ജ്മ​ൽ നീ​യ​ർ സെ​ൻ​ട്രോ​മാ​ളെ​ന്നും കൂ​ടെ മൊ​ബൈ​ൽ ന​ന്പ​റു​മാ​ണ് ക​വ​റി​ന് മു​ക​ളി​ൽ കൊ​ടു​ത്തി​രു​ന്ന​ത്. വി​ലാ​സ​ത്തി​ലു​ള്ള​യാ​ൾ വി​ദേ​ശ​ത്താ​ണെ​ന്നും പ​റ​യു​ന്നു. ​

ക​റു​ത്ത കാ​റി​ൽ നി​ന്ന് ഒ​രാ​ളി​റ​ങ്ങി കൊ​റി​യ​ർ ഓ​ഫീ​സി​ലെ​ത്തി ബാ​ക്കി ര​ണ്ട് പേ​ർ കാ​റി​ലി​രു​ന്നു. കൊ​റി​യ​ർ വാ​ങ്ങി കാ​റി​ൽ ക​യ​റാ​ൻ നേ​ര​മാ​ണ് പോ​ലീ​സ് പ്ര​തി​ക​ളെ പൊ​ക്കി​യ​ത്.​

ഇ​തി​ന് മു​ൻ​പും ഈ ​കൊ​റി​യ​ർ സ്ഥാ​പ​നം വ​ഴി പു​റ​ത്തുനി​ന്ന് മ​യ​ക്ക് മ​രു​ന്ന് വ​ന്നി​രു​ന്നു. മ​യ​ക്കു മ​രു​ന്ന് കേ​സി​ലെ പ്ര​തി​ക​ളി​ൽ ര​ണ്ട് പേ​ർ പോ​ക്സോ കേ​സി​ലും പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സി. ​ഷാ​ജ് ജോ​സ്, കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ​എ​സ്പി സ​ലീ​ഷ് എ​ൻ. ശ​ങ്ക​ര​ൻ, ഐഎ​സ്എ​ച്ച്ഒ​മാ​രാ​യ ബ്രി​ജു​ കു​മാ​ർ, ബി.​കെ.​ അ​രു​ണ്‍, ക്രെം​ബ്രാ​ഞ്ച് എ​സ്​ഐ എം.​പി.​ മു​ഹ​മ്മ​ദ് റാ​ഫി, ഡാ​ൻ​സാ​ഫ് ടീ​മം​ഗ​ങ്ങ​ളാ​യ എ ​എ​സ്ഐ പി.പി. ​ജ​യ​കൃ​ഷ്ണ​ൻ, സി.​എ.​ ജോ​ബ്, സി​പിഒമാ​രാ​യ സൂ​ര​ജ് വി. ​ദേ​വ്, ലി​ജു ഇ​യ്യാ​നി, മാ​നു​വ​ൽ, കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ് ഐ​മാ​രാ​യ തോ​മ​സ്, ബി​ജു, എ ​എ​സ്ഐ​മാ​രാ​യ ആ​ന്‍റ​ണി ജിം​ബി​ൾ, താ​ജു​ദീ​വ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment