തിരുവനന്തപുരം: മയക്കുമരുന്ന് കലർത്തിയ ഗുളിക വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. വർക്കല സ്വദേശി ഫാന്‍റം പൈലി എന്ന് വിളിയ്ക്കുന്ന പൈലി (24) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഗുളിക ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. വർക്കല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നിരവധി കഞ്ചാവ് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
മയക്കുമരുന്ന് കലർത്തിയ ഗുളിക വിൽപ്പന; നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാ യുവാവ് അറസ്റ്റിൽ
