ആലുവ: ആന്ധ്രയിൽനിന്ന് ആലുവയിലെത്തിച്ച് വിദേശത്തേക്കടക്കം വിതരണം ചെയ്യാൻകൊണ്ടുവന്ന ഒരു കിലോ ഹാഷിഷ് എക്സൈസ് സംഘം പിടികൂടി. ലഹരി മരുന്നു സംഘത്തിലെ കണ്ണിയായ ഇടുക്കി ഉടുന്പൻചോല സ്വദേശിയിൽനിന്നും ഇന്നലെ രാത്രിയോടെയാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.
കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വിപണിയിൽ മൂന്നുകോടിയോളം രൂപ വിലവരുന്ന വൻ ലഹരിമരുന്ന് ശേഖരമാണ് കണ്ടെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്നും ആലുവ എക്സൈസ് സിഐ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
ഹാഷിഷ് ഏറ്റുവാങ്ങാൻ മറ്റൊരാൾ എത്തിയെങ്കിലും ഇയാൾ എക്സൈസ് സംഘത്തെ വെട്ടിച്ച് കടന്നുകളഞ്ഞു. ഇയാൾക്കുവേണ്ടി രാത്രി വൈകിയും തെരച്ചിൽ തുടർന്നു. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവുമായി ബന്ധമുള്ളവർക്കായി തെരച്ചിൽ ഉൗർജിതമാക്കിയതായി ജില്ല എക്സൈസ് കമ്മീഷ്ണർ രഞ്ജിത് പറഞ്ഞു.