പെരുന്തൽമണ്ണയിൽ വില്പനക്ക് കൊണ്ടുവന്ന 43,000 മയക്കുമരുന്ന് ഗു​​​ളി​​​ക​​​ക​​​ളു​​​മാ​​​യി ര​ണ്ടുപേ​ർ പിടിയിൽ; വി​​​പ​​​ണി​​​യി​​​ൽ 86 ല​​​ക്ഷം രൂ​​​പ വിലവരുമെന്ന് പോലീസ്

പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വി​​ല്പ​​ന​​ക്കാ​​രാ​​യ ര​​​ണ്ടു​​​പേ​​​രെ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ൽ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം അ​​​റ​​​സ്റ്റ് ചെ​​​യ്തു. മ​​​ല​​​പ്പു​​​റം പൊ​​​ന്മ​​​ള സ്വ​​​ദേ​​​ശി പ​​​ട്ട​​​ർ​​​ക്ക​​​ട​​​വ​​​ൻ അ​​​ബ്ദു​​​ൾ​​​ജ​​​ലീ​​​ൽ (44), വ​​​ണ്ടൂ​​​ർ പൂ​​​ങ്ങോ​​​ട് സ്വ​​​ദേ​​​ശി ഒ​​​റ്റ​​​ക​​​ത്ത് വീ​​​ട്ടി​​​ൽ മു​​​ബാ​​​റ​​​ക്ക് (36) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു ഇ​​ന്ന​​ലെ രാ​​​വി​​​ലെ പ​​തി​​നൊ​​ന്നോ​​​ടെ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ ബൈ​​​പ്പാ​​​സി​​​ലു​​​ള്ള ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​നു മു​​​ന്നി​​​ൽ​​നി​​ന്നു പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ത​​ല​​ച്ചോ​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ ത​​ക​​രാ​​റി​​ലാ​​ക്കു​​ന്ന 43,000 മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ഗു​​​ളി​​​ക​​​ക​​​ളു​​​മാ​​​യാ​​​ണു സം​​​ഘം പോ​​​ലീ​​​സി​​​ന്‍റെ പി​​ടി​​യി​​​ലാ​​​യ​​​ത്. വി​​​പ​​​ണി​​​യി​​​ൽ 86 ല​​​ക്ഷം രൂ​​​പ മൂ​​ല്യ​​മു​​ള്ള​​താ​​​ണി​​​ത്. മ​​​ല​​​പ്പു​​​റം ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ദേ​​​ബേ​​​ഷ് കു​​​മാ​​​ർ ബെ​​​ഹ്‌​​​റ​​​യ്ക്കു ല​​​ഭി​​​ച്ച ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ ഡി​​​വൈ​​​എ​​​സ്പി എം.​​​പി. മോ​​​ഹ​​​ന​​​ച​​​ന്ദ്ര​​​ൻ, ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ടി.​​​എ​​​സ്. ബി​​​നു, എ​​​സ്ഐ​​​മാ​​​രാ​​​യ വി.​​​കെ. ക​​​മ​​​റു​​​ദീ​​​ൻ, അ​​​ബു​​​ൾ അ​​​സീ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഷാ​​​ഡോ പോ​​​ലീ​​​സ് സം​​​ഘ​​​മാ​​​ണ് ഇ​​​രു​​​വ​​​രെ​​​യും പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

വി​​​ദേ​​​ശ​​ത്ത് ഒ​​​രു ഗു​​​ളി​​​ക​​​യ്ക്ക് 300 – 400 രൂ​​​പ​​​യും ഇ​​​ന്ത്യ​​​യി​​​ൽ 100 മു​​​ത​​​ൽ 200 രൂ​​​പ വ​​​രെ​​​യു​​​മാ​​​ണ് വി​​​ല. ഇ​​​ന്ത്യ​​​യി​​​ൽ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പ്ര​​​ധാ​​​ന പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലെ നി​​​ശാ​​​പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലും ഡി​​​ജെ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലും ഈ ​​​മ​​​യ​​​ക്കു ഗു​​​ളി​​​ക​​​ക​​​ൾ വ​​​ൻ​​​തു​​​ക ഈ​​​ടാ​​​ക്കി വി​​​ൽ​​​ക്കു​​​ന്ന​​​താ​​​യും പ്ര​​​തി​​​ക​​​ൾ മൊ​​​ഴി ന​​​ൽ​​​കി.

ക​​​ർ​​​ണാ​​​ട​​​ക, ഡ​​​ൽ​​​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും കേ​​​ര​​​ള​​​ത്തി​​​ലു​​മാ​​ണ് ശ​​രീ​​ര​​ത്തി​​ന് ഏ​​റെ ഹാ​​നി​​ക​​ര​​മാ​​യ ഈ ​​ഗു​​ളി​​ക​​യു​​ടെ നി​​ർ​​മാ​​ണം. നെ​​​ക്സ​​​സ് റി​​​സ​​​ർ​​​ച്ച് ലി​​​മി​​​റ്റ​​​ഡ്, മൂ​​​ന്ന്, അ​​‌​‌ക്‌ട്ര​​​സ് പാ​​​ർ​​​ക്ക്, ല​​​ങ്കാ​​​ഷ​​​യ​​​ർ, ഇം​​​ഗ്ല​​​ണ്ട് എ​​​ന്ന​​താ​​ണ് ഗു​​ളി​​ക​​യു​​ടെ ട്രേ​​​ഡ് മാ​​​ർ​​​ക്കാ​​യി കാ​​ണി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​പ​​​യോ​​​ഗം മാ​​​ത്രം ല​​​ക്ഷ്യ​​​മാ​​​ക്കി നി​​​ർ​​​മി​​​ക്ക​​പ്പെ​​ടു​​ന്ന ഗു​​ളി​​ക​​ക​​ൾ വ​​ള​​രെ ത​​ന്ത്ര​​പ​​ര​​മാ​​യാ​​ണ് വി​​ദേ​​ശ​​ത്തേ​​ക്ക് ക​​ട​​ത്തു​​ന്ന​​ത്.

ത​​​മി​​​ഴ്നാ​​​ട്, ആ​​​ന്ധ്ര, ക​​​ർ​​​ണാ​​​ട​​​ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ള്ള ആ​​​ളു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് അ​​​വ​​​ർ​​​ക്കു വി​​​ദേ​​​ശ​​​ത്തു പോ​​​കാ​​​നു​​​ള്ള വീ​​​സ​​​യും ടി​​​ക്ക​​​റ്റും ന​​​ല്കും. തു​​ട​​ർ​​ന്ന് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​​ലെ സ്കാ​​​നിം​​​ഗി​​​ൽ ക​​ണ്ടെ​​ത്താ​​നാ​​വാ​​​ത്ത​​വി​​​ധം ബാ​​​ഗി​​​ന്‍റെ ഉ​​​ൾ​​​വ​​​ശ​​​ങ്ങ​​​ളി​​​ൽ പാ​​​ക്ക് ചെ​​​യ്താ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു വി​​​ദേ​​​ശ മാ​​​ർ​​​ക്ക​​​റ്റി​​​ൽ ഇ​​​വ എ​​​ത്തി​​​ക്കു​​​ന്ന​​​ത്.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ മു​​​മ്പു മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ഗു​​​ളി​​​ക​​​ക​​​ൾ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് അ​​​യ​​​ച്ച ഈ ​​​സം​​​ഘ​​​ത്തി​​​ലെ കാ​​​രി​​​യ​​​ർ​​​മാ​​​രെ ഗ​​​ൾ​​​ഫി​​​ൽ​​വ​​​ച്ച് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു. അ​​​വ​​​ർ അ​​​വി​​​ടെ ജ​​​യി​​​ലി​​ലാ​​​ണെ​​​ന്നും പ്ര​​​തി​​​ക​​​ൾ പോ​​​ലീ​​​സി​​​നോ​​​ട് പറഞ്ഞു.

ത​​​ല​​​ച്ചോ​​​റി​​​ന്‍റെ ‍പ്ര​​വ​​ർ​​ത്ത​​ന​​ത്തെ ഗു​​രു​​ത​​ര​​മാ​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ ഗ​​​ൾ​​​ഫ് നാ​​​ടു​​​ക​​​ളി​​​ൽ ഇൗ ​​ഗു​​ളി​​ക നി​​​രോ​​​ധി​​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. വ​​​ള​​​രെ കു​​റ​​ഞ്ഞ ഡോ​​​സി​​ൽ വേ​​​ദ​​​ന സം​​​ഹാ​​​രി​​​യാ​​​യി ഇ​​ത് ഇ​​ന്ത്യ​​യി​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​വു​​ന്ന​​താ​​ണ്. ഈ ​​അ​​​നു​​​മ​​​തി​​​യു​​​ടെ മ​​​റ​​​വി​​​ലാ​​​ണ് സം​​​ഘ​​​ങ്ങ​​​ൾ വ​​​ലി​​​യ ഡോ​​​സി​​​ൽ മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​യി ഇ​​ത് നി​​ർ​​മി​​ക്കു​​ന്ന​​ത്.

ക​​ടു​​ത്ത ഡോ​​സാ​​യ 225 എം​​​ജി​​യി​​​ൽ നി​​​ർ​​​മി​​​ച്ച് മ​​യ​​ക്കു​​മ​​രു​​ന്നു കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ എ​​ത്തി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം. ഗു​​​ളി​​​ക​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ല പേ​​​രി​​​ലു​​​ള്ള പാ​​​ർ​​​ട്ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യും പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ വ​​​ണ്ടൂ​​​ർ, നി​​​ല​​​മ്പൂ‌​​​ർ, പൂ​​​ങ്ങോ​​​ട്ട്, കാ​​​ളി​​​കാ​​​വ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ കാ​​രി​​​യ​​​ർ​​​മാ​​​ർ ഇ​​​തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​താ​​​യും പോ​​​ലീ​​​സി​​നു വി​​വ​​രം ല​​ഭി​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ പി​​​ടി​​​കി​​​ട്ടാ​​​നു​​​ള്ള മു​​​ഖ്യ​​​പ്ര​​​തി​​​യു​​​ടെ വീ​​​ടി​​​ന​​​ടു​​​ത്തു​​​ള്ള ര​​​ഹ​​​സ്യ സ​​​ങ്കേ​​​ത​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച മ​​​യ​​​ക്കു മ​​​രു​​​ന്നു ഗു​​​ളി​​​ക​​​ക​​​ളും അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പിടിച്ചെടുത്തു. പ്ര​​​തി​​​ക​​​ളെ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.

Related posts