ഫിഫ ലോകകപ്പിനോട് രൂപസാദൃശ്യമുള്ള ട്രോഫികൾ നിർമിച്ച് അർജന്റീനയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഘം അറസ്റ്റിൽ. കഞ്ചാവ്, കൊക്കൈയ്ൻ തുടങ്ങിയ മയക്കുമരുന്നുകളാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്.
നാർക്കോസ് ഡി ലാ കോപ്പാ എന്ന പേരിലറിയപ്പെടുന്ന ഈ സംഘം പത്ത് കിലോ കൊക്കൈയ്ൻ, ഇരുപത് കിലോ കഞ്ചാവ്, 15,000 ഡോളർ തുടങ്ങിയവ കടത്തുന്നതിനിടെയാണ് പിടിയിലായത്. രണ്ട് യുവതികൾ നാല് യുവാക്കൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.