മിനി സ്ക്രീൻ പ്രക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് മായാ കൃഷ്ണ. സംഗീത പരിപാടിയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസ് കളിച്ചുകൊണ്ടാണ് മായയുടെ ടെലിവിഷനിലെ തുടക്കം. നടി ഉർവശിയാണ് മായയെ സ്കിറ്റ് കളിക്കാൻ സജസ്റ്റ് ചെയ്തത്. അവിടിന്നിങ്ങോട്ട് പിന്നെ മായയുടെ പ്രയാണമായിരുന്നു. ഇപ്പോഴിതാ താൻ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് മായ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്.
അഞ്ചാം ക്ലാസ് മുതല്‍ ഡിഗ്രി വരെ ഒരു വീട്ടില്‍ ഞാന്‍ ജോലിക്കു നില്‍ക്കുകയായിരുന്നു. പ്രായമായ അച്ഛനെയും അമ്മയെയും നോക്കുകയായിരുന്നു എന്റെ ജോലി. ആ വീട്ടില്‍ നില്ക്കുന്ന കാലത്ത് അവിടുത്തെ കുട്ടിയാണെന്ന് കരുതി എനിക്കിങ്ങോട്ട് കല്യാണാലോചനകള്‍ വരുമായിരുന്നു.
പക്ഷെ പിന്നീട് നമ്മളെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ അവരൊക്കെ പിന്തിരിഞ്ഞ് പോകും. എനിക്ക് വീടില്ല, അമ്മ മാത്രമാണ് കൂടെ എന്നൊക്കെ അറിയുമ്പോള്‍ അവളെ കെട്ടിയാല്‍ അമ്മ കൂടി ഒരു ബാധ്യതയാകുമോ എന്ന് ചിന്തിച്ചിട്ടാവാം.
നമുക്കൊന്നുമില്ലെന്ന് അറിയുമ്പോള്‍ അങ്ങനെയൊരു ബാധ്യത ഏറ്റെടുക്കാന്‍ ആരും തയാറല്ലായിരുന്നു. അന്നിങ്ങോട്ടു ചോദിച്ച് കല്യാണം വന്നിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ആലോചനകള്‍ കുറവാണ്. അഭിനയത്തിലേക്ക് വന്നതിന് ശേഷം വിവാഹം ചെയ്യണമെന്നോ കുടുംബം വേണമെന്ന ചിന്തയോ ഒന്നും എനിക്കില്ല. അഭിനയിച്ചാല്‍ മാത്രം മതി.
അങ്ങനെ പറയുന്നത് കൊണ്ടാണോ എന്നറിയില്ല, ആരും പിന്നീട് വന്നിട്ടില്ല. ഇതുവരെ ആരും ഇഷ്ടമാണെന്ന് പറഞ്ഞ് വന്നിട്ടില്ല. എനിക്കും ആരോടും അങ്ങനെ തോന്നിയിട്ടില്ല.
ഡ്രസ്സ് ഇട്ടു വയ്ക്കാൻ വരെ സ്വന്തമായിട്ട് ഒരു അലമാര പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ, ചാക്കിലാണ് തുണികൾ ഇട്ടു വച്ചിരുന്നത്. ജോലി ചെയ്യുന്ന വീട്ടിലെ ആൾക്കാരുടെ മക്കൾ ഇട്ട വസ്ത്രങ്ങളാണ് ഞാൻ ധരിച്ചിരുന്നത്. രചന നാരായണൻകുട്ടിയുടെ യൂണിഫോം ആയിരുന്നു സ്കൂളിൽ പഠിച്ചപ്പോൾ ഞാൻ ഇട്ടിരുന്നതെന്ന് മായ പറഞ്ഞു.