കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ എട്ടുപേർ കോഴിക്കോട്ടെ ലോഡ്ജിൽ നിന്ന് പിടിയിലായി.
കോഴിക്കോട് സ്വദേശികളായ ചേളന്നൂർ പാലോളി മീത്തൽ മനോജ് (22), വെങ്ങാലി കളത്തിൽ അഭി (26),
നടുവട്ടം മീരബൈതുലിൽ മുഹമ്മദ് നിഷാം (26), പെരുമണ്ണ കൊളൈമീത്തൽ അർജുൻ (23), മാങ്കാവ് പൂഞ്ചേരി തൻവീർ അജ്മൽ (24), എലത്തൂർ പുതിയനിരതത് കളത്തിൽ അഭിജിത്ത് (26), പെരുവയൽ കൈനാടിപറമ്പ് ഹർഷാദ് (28),
മലപ്പുറം സ്വദേശി എടപ്പറ്റ മേലാറ്റൂർ താഴേപുരയിൽ ജസീന (22) എന്നിവരെയാണ് മാവൂർറോഡിൽ ഹാഫ്മൂൺ ലോഡ്ജിൽ നിന്ന് അറസ്റ്റുചെയ്തത്.
ഇവരിൽ നിന്ന് 500 ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എംഡിഎംഎയും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസും എക്സൈസ് സംഘവും നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
മൂന്നുദിവസം മുമ്പ് മൂന്ന് മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു സംഘം. പൂച്ച എന്നറിയപ്പെടുന്ന അര്‍ഷാദിന്റെ നേതൃത്വത്തിലാണ് സംഘം ലോഡ്ജില്‍ മുറിയെടുത്തത്.
വാഗമണ്‍ അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പതിവായി ഡി.ജെ പാര്‍ട്ടി നടത്തി മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണിതെന്നാണ് പ്രാഥമികാന്വേഷണത്തിൽ ലഭ്യമായ വിവരം.
കോഴിക്കോട് നഗരത്തോട് ചേർന്ന പ്രദേശങ്ങളിൽ തമാസിക്കുന്ന യുവാക്കൾ ലോഡ്ജിൽ മുറിയെടുത്ത് തമാസിച്ചതിലും മലപ്പുറത്തെ ജസീന ഇവർക്കൊപ്പമെത്തിയതിലും ദുരൂഹതയുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ഡിസ്ട്രിക്ട് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സ് (ഡെൻസാഫ്) അംഗങ്ങളായ എഎസ്ഐമാരായ മുഹമ്മദ് ഷാഫി, എം.സജി, എസിപിഒമാരായ അഖിലേഷ്, ജോമോന്,
സിപിഒ എം. ജീനേഷ്, ടൗണ്‍ പോലീസിലെ സജേഷ്, അനൂജ്, നടക്കാവ് പോലീസിലെ മാമുക്കോയ, രജീഷ്, ഗിരീഷ്, വിമല്‍, രാജേഷ്, സജിത, ദിവ്യ, ഗോസ്ന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.