ലക്നോ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ലക്നോ സൂപ്പർ ജയ്ന്റ്സിന്റെ യുവ പേസർ മായങ്ക് യാദവ് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ കളിച്ചേക്കും.
പരിക്കിനെത്തുടർന്ന് വിശ്രമത്തിലായ മായങ്ക് 19ന് നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ മത്സരത്തിൽ കളിച്ചേക്കുമെന്ന് കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞു.
അതേസമയം, ഇന്നലെ നടന്ന ഡൽഹി ക്യാപ്പിറ്റൽസിന് എതിരായത് ഉൾപ്പെടെ രണ്ടു മത്സരങ്ങൾ ഇതിനകം മായങ്കിന് നഷ്ടമായി.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് മായങ്കിന് പരിക്കേറ്റത്. മായങ്കായിരുന്നു ലക്നോയുടെ രണ്ട് ജയത്തിലെ പ്ലെയർ ഓഫ് ദ മാച്ച്.