ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി അധ്യക്ഷ മായാവതി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ബിജെപി ആരോപിച്ചു. മായാവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചശേഷവും മായാവതി ട്വിറ്ററിലൂടെ വോട്ട് അഭ്യർഥിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി രംഗത്തെത്തിയത്.