ലക്നോ: ബിജെപിയുടെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേമാതരത്തെ ഉപയോഗിക്കുകയാണെന്ന് ബിജെപി അധ്യക്ഷ മായാവതി. രാജ്യം ശുചിയായി സംരക്ഷിക്കുന്നവർക്കു മാത്രമേ വന്ദേമാതരം പാടാൻ അർഹതയുള്ളുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മായാവതി.
തുടക്കത്തിൽ ബിജെപി വന്ദേമാതരത്തെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഉപയോഗിച്ചു. ഇപ്പോൾ ഇത് രാഷ്ട്രീയ മുദ്രാവാക്യമായി ഉയർത്താൻ ശ്രമിക്കുകയാണ്. ഇത് നിർഭാഗ്യകരവും രാജ്യത്തിന്റെ പ്രതികരണം ആവശ്യപ്പെടുന്നതുമാണ്- മാതാവതി പത്രക്കുറിപ്പിൽ ആരോപിച്ചു.
സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റെ 125-ാം വാർഷികവുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ വന്ദേമാതരം പരാമർശം. രാജ്യത്തെ ശുചിയാക്കുന്നവരാണ് ഭാരതമാതാവിന്റെ യഥാർഥ മക്കൾ. അവർക്കാണ് വന്ദേമാതരം ആലപിക്കാൻ അർഹത. അവർ ആദ്യം നിർമിക്കേണ്ടത് ശൗചാലയങ്ങളാണെന്നും മോദി പറഞ്ഞു.