സ്വന്തം ലേഖകന്‍
കോഴിക്കോട്: സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ ഡോ. ബീനാഫിലിപ്പ് വിവാദത്തില്‍.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാതൃസമ്മേളനത്തിലാണ് മേയര്‍ സംബന്ധിച്ചത്. അമ്മമാര്‍ പങ്കെടുപ്പിച്ച പരിപാടി എന്ന നിലയ്ക്കാണ് താന്‍ പങ്കെടുത്തതെന്നും തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും മേയര്‍ പിന്നീട് പ്രതികരിച്ചു.
കുട്ടികളെ നന്നായി നോക്കുന്നത്…
കോഴിക്കോട് ചിന്മയ വിദ്യാലയത്തിലാണ് മാതൃസമ്മേളനം ഒരുക്കിയിരുന്നത്. ശ്രീകൃഷ്ണ പ്രതിമയില്‍ തുളസിമാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്.
കേരളത്തിലെ ശിശു പരിപാലനത്തെ കുറ്റപ്പെടുത്തിയ മേയര്‍ ഉത്തരേന്ത്യയിലാണ് കുട്ടികളെ നന്നായി നോക്കുന്നതെന്ന് പറഞ്ഞിരുന്നു.
ശ്രീകൃഷ്ണ രൂപം മനസില്‍ ഉണ്ടാകണമെന്നും പുരാണ കഥാപാത്രങ്ങളെ മനസിലേക്ക് ഉള്‍ക്കൊള്ളണമെന്നും മേയര്‍ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.
ഉണ്ണിക്കണ്ണനേടു ഭക്തിയുണ്ടായാല്‍ ഒരിക്കലും കുട്ടികളോടു നമ്മള് ദേഷ്യപ്പെടില്ലെന്നും അവര്‍ പ്രസംഗിച്ചിരുന്നു.
വർഗീയമായി ഒന്നുമില്ല- മേയർ
സിപിഎം പ്രതിനിധിയായ മേയര്‍ ബാലഗോകുലത്തിന്റെ പരിപാടിക്ക് എത്തിയത് വിവാദമായതോടെയാണ് മേയര്‍ ഇന്ന് വിശദീകരണവുമായി എത്തിയത്.
മുമ്പും ഇത്തരം വേദികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇതില്‍ വര്‍ഗീയമായി ഒന്നും കണ്ടിട്ടില്ലെന്നും മേയര്‍ പറഞ്ഞു. കുട്ടികളുടെ പരിപാടി എന്ന നിലയ്ക്കാണ് പോയത്.
വര്‍ഗീയമായ പരിപാടികളില്‍ പോകുന്നതിനുമാത്രമാണ് പാര്‍ട്ടി വിലക്കുള്ളത്. ഇത് വര്‍ഗീയ പരിപാടിയായി തോന്നിയിട്ടില്ല. അതിനാല്‍ പാര്‍ട്ടിയുടെ അനുമതിയും വാങ്ങിയിട്ടില്ല.
എല്ലാ കുട്ടികളെയും ഒരുപോലെ കാണുക എന്നതാണ് തന്റെ പ്രസംഗത്തില്‍ ഉദ്ദേശിച്ചിട്ടുള്ളത്. കേരളത്തിലെ ശിശുപരിപാലനെത്ത താന്‍ വിമര്‍ശിച്ചിട്ടില്ല.
നല്ല പേരന്റിംഗ് എന്നു മാത്രമാണ് ഉദ്ദേശിച്ചത്. രാമനും കൃഷ്ണനും മതത്തിന്റെ പ്രതീകങ്ങളല്ല. അതൊരു സംസ്കരത്തിന്റേതാണെന്ന് േഡാ.ബീനാ ഫിലിപ്പ് പറഞ്ഞു.