അല്ലെങ്കിലും ചെറുപ്രായത്തില്‍ മേയര്‍ പദവിയൊക്കെ കിട്ടിയാല്‍ ഇങ്ങനൊക്കെ സംഭവിച്ചെന്നിരിക്കും. സംഭവം അങ്ങ് മഹാരാഷ്ട്രയിലാണ്. വാസായി വിരാറിന്റെ മേയര്‍ പ്രവീണ ഥാക്കൂറാണ് കഥാനായിക. സുന്ദരിയായ മേയര്‍ ചെയ്തതില്‍ തെറ്റൊന്നുമില്ല. പക്ഷേ സമയം മാറിപ്പോയെന്നുമാത്രം. മേയറൊരു ചെടി നട്ടു. നട്ടതിലല്ല പ്രശ്നം. മാധ്യമങ്ങളുടെ കാമറ കണ്ടപ്പോള്‍ നട്ട ചെടിക്കു വെളളമൊഴിക്കുവാനും തോന്നി. നല്ലകാര്യം; പക്ഷെ കോരിച്ചൊരിയുന്ന മഴയത്ത് താന്‍ നട്ട മരത്തിന് പ്രത്യേകം വെളളമൊഴിക്കാന്‍ കാണിച്ചമനസാണ് പരിഹാസത്തിന് വഴിവച്ചത്. കുടയും ചൂടി നനഞ്ഞ് കുളിച്ചാണ് മരത്തിന് വെളളമൊഴിച്ചത്.
ഗ്ലാമര്‍ മേയര്‍ നേരത്തേ തന്നെ ഏവരുടെയും ശ്രദ്ധാകേന്ദ്രമാണ്. ചെറുപ്പക്കാരിയായ മേയര്‍ എന്ന പദവിയാണ് പ്രവീണയെ ആദ്യം തേടിയെത്തിയത്. ഇതോടെ മാധ്യമങ്ങളുടെ മുന്നില്‍ തന്റെ മഹത്വം തെളിയിക്കുവാനുളള ഒരുക്കത്തിലായിരുന്നു പ്രവീണ. പലപ്പോഴും ഇത് അബദ്ധങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യും. അണിഞ്ഞൊരുങ്ങി നടക്കാന്‍ മാത്രമേ മേയര്‍ക്കു കഴിവുള്ളെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി.