തിരുവനന്തപുരം: നഗരസഭയിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ചുകൊണ്ട് മേയര്‍ ആര്യ രാജേന്ദ്രന് അയച്ച കത്ത് പുറത്ത്. ഔദ്യോഗിക ലെറ്റര്‍പാഡില്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്.
കോര്‍പ്പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്. ഇവിടെ പാര്‍ട്ടിക്കാരെ തിരുകികയറ്റാനുള്ള ശ്രമമാണ് നടന്നത്.
‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിലാണ് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാക്രമം നല്കാന് മേയര്‍ അഭ്യര്‍ഥിക്കുന്നത്. അപേക്ഷ നല്‍കേണ്ട അവസാനതീയതിയടക്കം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ആരെയെങ്കിലും ശിപാര്‍ശ ചെയ്യേണ്ടതുണ്ടോ എന്ന ചോദിച്ചുകൊണ്ട് വാര്‍ഡിലെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ഒരു നേതാവ് ഫോര്‍വേഡ് ചെയ്തതോടെയാണ് കത്ത് പുറത്തുവന്നത്.
കത്ത് വ്യാപകമായി പ്രചരിച്ചതിനു പിന്നില്‍ ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും അതല്ല മേയറോട് വിരോധമുള്ളവരാണെന്നും രണ്ട് പക്ഷമുണ്ട്.