ഒടുവിൽ കാനഡ മേയറും പഠിച്ചു സിക്കുകാരുടെ തലപ്പാവണിയാൻ. തലപ്പാവണിയാൻ മാത്രമല്ല മനോഹരമായി പഞ്ചാബി സ്റ്റൈൽ നൃത്തം ചവിട്ടാനും അങ്ങേര് പഠിച്ചു. പഠിക്കേണ്ടി വന്നു എന്നു പറഞ്ഞാൽ മതിയല്ലോ.
കാനഡയിലെ യൂകോൻ പ്രവിശ്യാ മേയർ ഡാൻ കർട്ടിസാണ് തലപ്പാവണിഞ്ഞ് ഭംഗ്ര നൃത്തച്ചുവടുകൾ വച്ചത്. എഴുത്തുകാരനായ ഗുർദീപ് പാന്ഥർ ആണ് മേയറെ ടർബൻ അണിയിച്ചതും നൃത്തച്ചുവടുകൾ പരിശീലിപ്പിച്ചതും. ഇരുവരും ചേർന്നുള്ള ഭംഗ്ര ഡാൻസ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
വീഡിയോ കാണാം..